ഹൂസ്റ്റൺ: ഹൂസ്റ്റൺ ഷോപ്പിങ് മാളിൽ ഫെബ്രുവരി 23 ബുധനാഴ്ച രാവിലെ ഉണ്ടായ വെടിവെപ്പിൽ ഒരു പൊലീസ് ഓഫീസറും, ഓഫീസറെ വെടിവച്ച അക്രമിയും കൊല്ലപ്പെട്ടതായി ഹൂസ്റ്റൺ പൊലീസ് അറിയിച്ചു. ഇന്നു വൈകീട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ കൊല്ലപ്പെട്ട ഓഫീസറുടെ ഭാര്യയും പങ്കെടുത്തിരുന്നു.

ഹൂസ്റ്റണിലെ പ്ലാസ് അമേരിക്കൻസ് മാളിൽ എക്‌സ്ട്രാ ജോലിക്കെത്തിയതായിരുന്നു ജെബിന്റൊ കൗണ്ടി പ്രസിഡന്റ് ഒന്നിലെ ഓഫീസർ നീൽ ആസംസ് മാളിലെത്തിയ പ്രതിയുമായി വാക്ക് തർക്കം ഉണ്ടായി. പെട്ടെന്ന് അക്രമി ഓഫീസറുടെ തോക്ക് തട്ടിയെടുത്ത് നിറയൊഴിക്കുകയായിരുന്നു.

ഇതേസമയം അവിടെയുണ്ടായിരുന്ന രണ്ടു ഓഫീർമാർ പ്രതിക്കു നേരെ വെടിയുതിർത്തു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി ഡോക്ടർ അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി കത്തി കാണിച്ചു ഭീഷിണിപ്പെടുത്തിയതിനെ തുടർന്നാണ് ബിൻ ആഡംസ് ഇയാളുടെ നേരെ അടുത്തത്.

2012 ൽ പൊലീസ് അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കി ആദ്യം കൗണ്ടി എൻവയോൺമെന്റൽ ഓഫീസറായാണ് ജോലിയിൽ പ്രവേശിച്ചത്.

പൊലീസ് ഓഫീസർമാർക്കെതിരെയുള്ള അക്രമസംഭവങ്ങൾ വർദ്ധിച്ചുവരികയാണെന്നും, ഇതു ഓഫീസർമാരുടെ മനോബലം തകർക്കുമെന്നും, പൊലീസ് ഓഫീസർ സംഘടനാ നേതാവ് ജൊ ഗമാൾസി പറഞ്ഞു. പ്രതിക്കുനേരെ വെടിയുതിർത്ത ഓഫീസർമാരുടെ പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല.