- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് ജില്ലകളിലും വനിതാ കളക്ടർമാർ; സംസ്ഥാനത്ത് ഇതാദ്യം
കോട്ടയം: സംസ്ഥാനത്തെ പത്ത് ജില്ലകളിലും വനിതാ കളക്ടർമാർ ഭരണം കയ്യാളുന്നു. ആലപ്പുഴയിൽ നിയുക്ത കളക്ടർ ഡോ. രേണുരാജ് മാർച്ച് ആദ്യം ചുമതല ഏറ്റെടുക്കുന്നതോടെ സംസ്ഥാനത്തെ പത്ത് ജില്ലകളുടെ ഭരണം സ്ത്രീകളുടെ കൈകളിലെത്തും. കേരള ചരിത്രത്തിലിത് ആദ്യമാണ്. ന
കഴിഞ്ഞദിവസം റവന്യൂ വകുപ്പിന്റെ മികച്ച കളക്ടർമാർക്കുള്ള അവാർഡ് തേടിയ മൂന്നുപേരിൽ രണ്ടുപേർ സ്ത്രീകളാണ്. തിരുവനന്തപുരം കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ, പാലക്കാട് മൃൺമയി ജോഷി എന്നിവർ.ഹരിത വി.കുമാർ (തൃശ്ശൂർ), ദിവ്യ എസ്.അയ്യർ (പത്തനംതിട്ട), അഫ്‌സാന പർവീൺ (കൊല്ലം), ഷീബ ജോർജ് (ഇടുക്കി), ഡോ.പി.കെ. ജയശ്രീ (കോട്ടയം), ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് (കാസർകോട്) ഡോ. എ. ഗീത (വയനാട്) എന്നിവരാണ് മറ്റ് വനിതാ കളക്ടർമാർ.
ഡോ. രേണുരാജിന്റെ സ്വദേശം കോട്ടയം ജില്ലയിലെ ഇത്തിത്താനമാണ്. നഗരകാര്യ ഡയറക്ടറുടെ ചുമതലയിൽനിന്നാണ് രേണുരാജ് ആലപ്പുഴ കളക്ടറായി എത്തുന്നത്. കോട്ടയം മെഡിക്കൽ കോേളജിലെ എം.ബി.ബി.എസ്. പഠനശേഷമാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്. നിയമസഭയിൽ 33 ശതമാനമാണ് സ്ത്രീ സംവരണം. കളക്ടർമാരിൽ വനിതകളുടെ സാന്നിധ്യമാകട്ടെ 71.4 ശതമാനം.