- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂസ് ഫോട്ടോഗ്രാഫിയുടെ പ്രാധാന്യം : എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു
കോഴിക്കോട്: സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. ന്യൂസ് ഫോട്ടോഗ്രാഫിയുടെ പ്രാധാന്യം എന്ന വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ നൈറ്റിംഗൽസ് സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. സി. സുനിൽ കുമാർ (സീനിയർ ചീഫ് ഫോട്ടോഗ്രാഫർ, മാതൃഭൂമി കണ്ണൂർ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്രായഭേദമന്യേ തൽപരരായവർക്ക് എല്ലാവർക്കും പങ്കെടുക്കാം.
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് ഈ സെമിനാർ പുതിയ അറിവുകൾ നേടാനും പുതിയ സാധ്യതകൾ കണ്ടെത്താനും സഹായിക്കുമെന്നാണ് സംഘടകർ പ്രതീക്ഷിക്കുന്നത്.ഫെബ്രുവരി 26ന് വൈകുന്നേരം 5.30മണി മുതൽ 7 മണി വരെയാണ് സെമിനാർ. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +91 99950 14607(സംഘാടക ). വെബ്‌സൈറ്റ് www.ncdconline.org.