- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പട്ടാപ്പകൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു; കേരളം ഗുണ്ടാ കോറിഡോറായി മാറി'; ഗുണ്ടാസംഘങ്ങൾക്ക് സിപിഎമ്മിന്റെ സംരക്ഷണമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: കേരളം ഗുണ്ടാ കോറിഡോറായി മാറിയിരിക്കുകയാണെന്നും ഗുണ്ടാസംഘങ്ങൾക്ക് സിപിഎം സംരക്ഷണം നൽകുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ ക്രമസമാധാനനില സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞു.
മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് കൊലപാതകം നടന്നത്. പട്ടാപ്പകൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. പാർട്ടിക്കാർക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആളുകൾ നോക്കി നിൽക്കെയായിരുന്നു തമ്പാനൂർ ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പൻ(34) കൊല്ലപ്പെട്ടത്. രാവിലെ 8:30 ഓടെയായിരുന്നു സംഭവം. ഹോട്ടലിലേക്ക് ബൈക്കിലെത്തിയ ആളാണ് കൊലപാതകം നടത്തിയത്.
കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.പ്രതിയുടെ ദൃശ്യങ്ങൾ സിസി ടിവിയിൽ വ്യക്തമാണ്. ആയുധവും ബാഗുമായാണ് ഇയാൾ ഹോട്ടലിലേക്ക് കയറി പോകുന്നത്. പ്രതിയുടെ മുഖം ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ