- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഇന്ന് മുതൽ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും നിർബന്ധിത മാസ്‌ക് നിയമം ഒഴിവാക്കും; വിക്ടോറിയയിലും ന്യൂസൗത്ത് വെയ്ൽസിലും അടക്കം ഇനി മാസ്‌ക് വേണ്ട;പൊതുഗതാഗതത്തിലും എയർപോർട്ടിലും മാസ്‌ക് നിർബന്ധം
ഏകദേശം രണ്ട് വർഷത്തിന് മുകളിലുള്ള മാസ്‌ക് ഉപയോഗത്തിന് ഇന്ന് വിട പറയാനൊരുങ്ങുകയാണ് ദശലക്ഷക്കണക്കിന് ഓസ്ട്രേലിയക്കാർ. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഇന്ന് മുതൽ കടകളിലോ ജോലിസ്ഥലത്തോ മാസ്‌ക് ധരിക്കേണ്ടതില്ലയെന്ന നിയമം പ്രാബല്യത്തിലാകും. ന്യൂസൗത്ത് വെയൽസ്, വിക്ടോറിയ എന്നീ സംസ്ഥാനങ്ങളിലാണ് ഇത് വെള്ളിയാഴ്‌ച്ച മുതൽ പ്രാബല്യത്തിൽ വരുക.
ന്യൂസൗത്ത് വെയ്ൽസ് മാസ്‌ക് ഇനി ഭൂരിഭാഗം സ്ഥലങ്ങളിലും ആവശ്യമില്ല. ഷോപ്പുകളിലും ഓഫീസുകളിലും ഉൾപ്പെടെ മാസ്‌ക് ഒഴിവാക്കി.പൊതുഗതാഗത സംവിധാനങ്ങളിലും വിമാനങ്ങളിലും എയർപോർട്ടിലും കോവിഡ് പകരാൻ സാധ്യതയുള്ള മേഖലയായ ആശുപത്രിയിലും ഏജ്ഡ് കെയർ സെന്ററുകളിലും മാസ്‌ക് വേണം.
മ്യൂസിക് ഫെസ്റ്റിവലും പാട്ടും ഡാൻസ് പാർട്ടികളും ഇനി സജീവമാകും. വർക്ക് ഫ്രം ഹോം അവസാനിപ്പിച്ചിരുന്നു. കൂട്ടം കൂടുന്നതിലും മാസ്‌ക് ഉപയോഗത്തിലും ഇളവുകൾ ഉണ്ട്.സുരക്ഷിത അകലം പാലിക്കാത്ത ഇൻഡോർ പരിപാടികളിലും മാസ്‌ക് ധരിക്കണം. ജനങ്ങളെ സ്ഥിരമായി അഭിമുഖീകരിക്കേണ്ടിവരുന്ന ജോലിക്കാരും മാസ്‌ക് ധരിക്കണം.നൈറ്റ് ക്ലബിലും മ്യൂസിക് ഫെസ്റ്റിവലിലും ഒഴിച്ച് ക്യുആർകോഡ് സംവിധനം ഒഴിവാക്കി.
വിക്ടോറിയയുടെ നിർബന്ധിത മാസ്‌ക് ഉപയോഗവും വർക്ക് ഫ്രം ഹോം നിബന്ധനയും ഇന്ന് രാത്രി 11:59 ന് അവസാനിക്കും.മിക്ക ഇൻഡോർ ക്രമീകരണങ്ങളിലും ഇനി മാസ്‌കുകൾ ആവശ്യമില്ല, എന്നാൽ പൊതുഗതാഗതത്തിലും ടാക്സികളിലും റൈഡ് ഷെയറിലും വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ആശുപത്രികളോ ഇൻഡോർ കെയർ സൗകര്യങ്ങളോ സന്ദർശിക്കുമ്പോൾ അവ ആവശ്യമാണ്.