- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും പാർക്കിങ് ചെലവ് മണിക്കൂറിന് 1 ഡോളറായി കുറയും;മാർച്ച് 21 മുതൽ ജൂൺ 26 വരെ പുതിയ നിരക്ക്; നടപടി ജനങ്ങളെ ആകർഷിച്ച് ബിസിനസുകളെ പിന്തുണയ്ക്കാൻ
നഗരത്തിലേക്ക് ആളുകളെ തിരികെ കൊണ്ടുവരാൻ പ്രോത്സാഹിപ്പിക്കുന്നതിനായി വെല്ലിങ്ടൺ സിറ്റി കൗൺസിൽ, വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും പാർക്കിങ് ചെലവ് മണിക്കൂറിന് $1 ആയി കുറയ്ക്കാൻ തീരുമാനം. വെല്ലിങ്ടൺ സിറ്റി കൗൺസിലർമാർ 2.3 മില്യൺ ഡോളർ പാൻഡെമിക് റെസ്പോൺസ് പ്ലാൻ ഉപയോഗിച്ച് വെല്ലിങ്ടൺ ബിസിനസുകളെ പിന്തുണയ്ക്കാൻ ഏകകണ്ഠമായി വോട്ട് ചെയ്തിരുന്നു. ഈ പദ്ധതിയുടെ ഭാഗമാണ് പാർക്കിങ് നിരക്ക് കുറയ്ക്കലും.
മണിക്കൂറിന് 1ഡോളർ എന്ന നിരക്കിൽ വാരാന്ത്യ പാർക്കിങ് മാർച്ച് 21 മുതൽ ജൂൺ 26 വരെ ബാധകമായിരിക്കും. സാധാരണ മണിക്കൂറിന് 5ഡോളറിൽ നിന്നാണ് 1 ഡോളറിലേക്ക് നിരക്ക് കുറച്ചത്.വൈകുന്നേരം 6 മണിക്കും 8 മണിക്കും ഇടയിലുള്ള സായാഹ്ന പാർക്കിങ് മണിക്കൂറിന് 1 ഡോളർ ആയിരിക്കും, രാത്രി 8 മണിക്ക് ശേഷം നിരക്ക് ഈടാക്കില്ല. ദീർഘകാല പ്ലാൻ കമ്മിറ്റി അംഗീകരിക്കുകയാണെങ്കിൽ 2023 ജൂൺ വരെ സായാഹ്ന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കാവുന്നതാണ്.
വാരാന്ത്യ പാർക്കിങ്ങിനും വീക്ക്‌നൈറ്റ് പാർക്കിങ്ങിനുമുള്ള സമയപരിധി രണ്ട് മണിക്കൂറിൽ നിന്ന് മൂന്ന് മണിക്കൂറായി മാറ്റി പാർക്കിങ് സമയ പരിധിയും നീട്ടാനും തീരുമാനമായി.സൗജന്യ ഔട്ട്ഡോർ ഡൈനിങ് പെർമിറ്റുകൾ, പാർക്കിങ് സമയ പരിധി നീട്ടൽ, ലൈസൻസിങ് ഫീസിൽ ഗണ്യമായ കുറവ് തുടങ്ങിയ ആനുകൂല്യങ്ങളും ഇതിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.