- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെശ്ബുഹത്തോ 2021 സുറിയാനി മലയാളം ആരാധന സംഗീത മത്സരം; സമ്മാനദാനം നടത്തി
ദുബായ്: സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ യുവജന പ്രസ്ഥാനം സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഡൽഹി ഭദ്രാസനാധിപനായിരുന്ന പുണ്യശ്ലോകനായ ജോബ് മാർ പീലക്‌സീനോസ് മെത്രാപ്പൊലീത്തയുടെ പാവന സ്മരണാർത്ഥം അഖില മലങ്കര അടിസ്ഥാനത്തിൽ സംഘടിപ്പിച്ച തെശ്ബുഹത്തോ 2021 സുറിയാനി & മലയാളം ആരാധന സംഗീത മത്സരത്തിന്റെ സമ്മാനദാനം പഴയ സെമിനാരിയിൽ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ 88-മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ വച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവ്വഹിച്ചു.
ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത അഭി. യൂഹാനോൻ മാർ ദിമെത്രയോസ് ,മലങ്കരസഭയിലെ മറ്റ് അഭിവന്ദ്യ മെത്രാപ്പൊലീത്തമാർ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, എന്നിവർ സന്നിഹിതരായിരുന്നു.
വിജയികൾ:
സെന്റ്. ജെയിംസ് ഓർത്തഡോക്‌സ് പള്ളി തൃക്കോതമംഗലം, പുതുപ്പള്ളി. (കോട്ടയം ഭദ്രാസനം)
സെന്റ്. ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി, കാരിച്ചാൽ (മാവേലിക്കര ഭദ്രാസനം)
സെന്റ. ഗബ്രിയേൽ ഓർത്തഡോക്‌സ് വലിയപള്ളി , നല്ലില (കൊല്ലം ഭദ്രാസനം)
എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
50000, 25000, 10000 രൂപ എന്നിങ്ങനെയായിരുന്നു സമ്മാനത്തുക.