- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഭരണഘടന നൽകുന്ന നിയമ പരിരക്ഷകൾ സ്ത്രീകൾക്ക് ഉറപ്പാക്കണം :ഖത്തർ പ്രവാസി വനിതാ സംഗമം
ദോഹ:ഇന്ത്യൻ റിപ്പബ്ലിക്കിലെ പെണ്ണവകാശങ്ങൾ എന്ന തലക്കെട്ടിൽ ഖത്തർ പ്രവാസി വനിതാ കൂട്ടായ്മ നടത്തിയ സെമിനാർ ഇന്ത്യൻ യൂത് കോൺഗ്രസ് സെക്രട്ടറിയും കർണാടക,ലക്ഷദ്വീപ് ഇൻചാർജറുമായ അഡ്വ.വിദ്യാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടന സ്ത്രീകൾക്ക് നൽകുന്ന നിയമ സുരക്ഷിതത്വം വിലയേറിയതാണെന്നും എന്നാൽ ആ പരിരക്ഷ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ സ്ത്രീകൾക്ക് ആവശ്യമായ രൂപത്തിൽ ലഭ്യമാകുന്നില്ലെന്നും അവർ പറഞ്ഞു.കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് സജ്‌ന സാക്കി മോഡറേറ്ററായ സെമിനാറിൽ കെ ഡബ്ല്യു സി സി വൈസ് പ്രസിഡന്റ് മുനീറ ബഷീർ അധ്യക്ഷത വഹിച്ചു.
ഇൻകാസ് ഖത്തർ പ്രതിനിധി ഷഹാന ഇല്യാസ് വിഷയാവതരണം നടത്തി.മുസ്ലിം ലീഗ് പ്രതിനിധി അഡ്വ. ഫാത്വിമ തഹ് ലിയ മുഖ്യപ്രഭാഷണവും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറിയും വുമൺ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റുമായ ജബീന ഇർഷാദ്,നാഷണൽ വിമൻസ് ഫ്രണ്ട് ട്രഷറർ എം.ഹബീബ എന്നിവരും നാട്ടിൽ നിന്ന് പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. ഭരണഘടന അനുശാസിക്കുന്ന വ്യക്തി സ്വാതന്ത്ര്യം ജാതി മത ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും അനുഭവിക്കാൻ കഴിയുമ്പോൾ മാത്രമേ ജനാധിപത്യം പൂർണ്ണമാവുകയുള്ളുവെന്നും കർണ്ണാടകയിൽ നടന്നു കൊണ്ടിരിക്കുന്ന ഹിജാബ് വിവാദമടക്കം ഭരണഘടന നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിനും ഇഷ്ടപ്പെട്ട മതവും മത ചിഹ്നങ്ങൾ ധരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്നും പ്രഭാഷകർ സൂചിപ്പിച്ചു.എന്ത് വില കൊടുത്തും അസഹിഷ്ണുതയുടെ ഇത്തരം നീക്കങ്ങളെ ചെറുക്കേണ്ടതുണ്ടെന്നും പ്രവാസലോകത്തുനിന്നുള്ള ഇത്തരം സംഗമങ്ങൾ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾക്ക് പ്രതീക്ഷ പകരുന്നതാണെന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
പരിപാടിക്ക് ഐക്യദാർഢ്യവും അഭിവാദ്യവുമർപ്പിച്ച് ഇൻകാസ് തൃശൂർ ജില്ലാ സെക്രട്ടറി ജിഷ ജോർജ്,വുമൺ ഫ്രറ്റേണിറ്റി ഖത്തർ പി ആർ കോഡിനേറ്ററായ ഷെജിന ഹാഷിം,സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ശ്രീകല പ്രകാശ്, കെ ഡബ്ല്യു സി സി സെക്രട്ടറി ഫാസില ഹസൻ,ചാലിയാർ ദോഹ പ്രതിനിധി ശാലീന രാജേഷ്,പൊതു പ്രവർത്തകയും എഴുത്തുകാരിയുമായ നസീഹ മജീദ് തുടങ്ങിയവർ സംസാരിച്ചു.
സദസ്സിനെ ധന്യമാക്കി അഥീന സാറ,സാറ സുബുൽ എന്നിവർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.എഫ് സി സി വനിതാ വേദി പ്രസിഡന്റ് അപർണ റനീഷ് സ്വാഗതവും കൾച്ചറൽ ഫോറം മീഡിയ കൺവീനർ വാഹിദ സുബി നന്ദിയും പറഞ്ഞു.