സൗദി അറേബ്യയിൽ പുരുഷന്മാർ ഷോർട്‌സ് ധരിച്ച് മസ്ജിദുകളിലും സര്ക്കാർ ഓഫീസുകളിലും പ്രവേശിക്കുന്നതും പിഴ ലഭിക്കുന്ന നിയമ ലംഘനമായി നിയമാവലിയിൽ ഉൾപ്പെടുത്തി.പൊതുഅഭിരുചി സംരക്ഷണ നിയമാവലി 2019 നവംബറിലാണ് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന്റെ അംഗീകാരത്തോടെ പ്രാബല്യത്തിൽവന്നത്.

മസ്ജിദുകൾക്കും സർക്കാർ ഓഫീസുകൾക്കും പുറത്ത് പൊതുസ്ഥലങ്ങളിൽ ഷോർസ് ധരിക്കുന്നത് പിഴ ലഭിക്കുന്ന നിയമ ലംഘനമല്ല. നിയമാവലിയിൽ നിർണയിച്ച നിയമ ലംഘനങ്ങൾക്ക് 50 റിയാൽ മുതൽ6,000 റിയാൽ വരെ പിഴ ലഭിക്കും. ജനവാസ കേന്ദ്രങ്ങളിൽ ഉച്ചത്തിൽ സംഗീതം വെക്കൽ, വളർത്തുമൃഗങ്ങളുടെ മാലിന്യങ്ങൾനീക്കം ചെയ്യാതിരിക്കൽസഭ്യതക്ക് നിരക്കാത്ത വസ്ത്രങ്ങൾധരിക്കൽഅസഭ്യമായ പെരുമാറ്റം എന്നിവയെല്ലാം നിയമാവലി അനുസരിച്ച് പിഴ ലഭിക്കുന്ന നിയമ ലംഘനങ്ങളാണ്.

നേരത്തെ പൊതുഅഭിരുചി സംരക്ഷണ നിയമാവലിയിൽ 19 നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളുമാണ് ഉൾപ്പടുത്തിയിരുന്നത്.ഇത്തരം നിയമ ലംഘനങ്ങൾക്ക് 250 റിയാൽമുതൽ500 റിയാൽ വരെ പിഴയാണ് ലഭിക്കുക. മസ്ജിദുകളിലും സർക്കാര് ഓഫീസുകളിലും ഷോര്ട്‌സ് ധരിച്ച് പ്രവേശിക്കുന്നത് കൂടി ഉൾപ്പെടുത്തിയതോടെ പൊതുഅഭിരുചി സംരക്ഷണ നിയമാവലിയിൽ അടങ്ങിയ നിയമ ലംഘനങ്ങൾ 20 ആയി.

വാഹനാപകടങ്ങളോ കുറ്റകൃത്യങ്ങളോ ക്യാമറയിൽ പകർത്തിയാലും ആളുകളുടെ ചിത്രം എടുത്താലും 1000 റിയാൽ (20000 രൂപ) ശിക്ഷ ലഭിക്കും. ബന്ധപ്പെട്ട കക്ഷികളുടെ സമ്മതമില്ലാതെ വാഹനാപകടങ്ങളോ കുറ്റകൃത്യങ്ങളോ മറ്റു അപകടങ്ങളോ ചിത്രീകരിക്കുന്നതും സമ്മതം നേടാതെ വ്യക്തികളെ നേരിട്ട് ചിത്രീകരിക്കുന്നതുമാണ് ശിക്ഷാർഹമാകുക. ഇത് 1,000 റിയാൽപിഴ ലഭിക്കുന്ന നിയമ ലംഘനമായി നിയമാവലിയിൽ ഉൾപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയംഅറിയിച്ചു.

നിയമ ലംഘകരുടെ ഫോണുകളിൽ നിന്നും ഉപകരണങ്ങളിൽ നിന്നും ഫോട്ടോകളും ദൃശ്യങ്ങളും ഡിലീറ്റ് ചെയ്യാനും നിയമാവലി അനുശാസിക്കുന്നു. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് 2,000 റിയാൽ പിഴ ലഭിക്കും. വാഹനാപകടങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ആളുകൾകൂട്ടംചേർന്ന് നില്ക്കുന്നത് പതിവായിട്ടുണ്ട്. ആളുകൾ കൂട്ടംകൂടി നില്ക്കുന്നത് രക്ഷാപ്രവർത്തകർസ്ഥലത്തെത്തുന്നതിന് കാലതാമസമുണ്ടാക്കും. ക്രിമിനൽസംഭവങ്ങളുണ്ടാകുമ്പോഴും ഇതു തന്നെയാണ് സ്ഥിതി.

സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻശ്രമിച്ച് വാഹനാപകടങ്ങളും ക്രിമിനൽ സംഭവങ്ങളും ആളുകൾചിത്രീകരിക്കുന്നത് കാര്യങ്ങൾ കൂടുതൽവഷളാക്കുന്നു. ഇത്തരം പ്രവണതകൾക്ക് തടയിടാൻശമിച്ചാണ് പൊതു അഭിരുചി സംരക്ഷണ നിയമാവലിയിൽഭേദഗതികൾവരുത്തി ഇത്തരം നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളും ഉൾപ്പെടുത്തിയിരിക്കുന്നത്.