കുവൈത്തിൽ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന കുടുംബ സന്ദർശക വിസകൾ ഉടൻ പുനരാരംഭിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം വരും ദിവസങ്ങളിൽ പുറത്തു വിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സന്ദർശക വിസയിൽ വരുന്നവർ കുവൈത്ത് അംഗീകരിച്ച വാക്സിൻ എടുത്തവരായിരിക്കണമോ, ആണെങ്കിൽ അതിന്റെ...

സന്ദർശക വിസയിൽ വരുന്നവർ കുവൈത്ത് അംഗീകരിച്ച വാക്സീൻ എടുത്തവരായിരിക്കണമോ എന്നുള്ള കാര്യങ്ങളുൾപ്പെടെ നിരവധി കാര്യങ്ങൾ ആരോഗ്യ മന്ത്രാലയം, സിവിൽ വ്യോമയാനം തുടങ്ങിയ ഏജൻസികൾ ഉടൻ തീരുമാനിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതുമായി സംബന്ധിച്ച ചർച്ചകൾക്ക് ശേഷം സന്ദർശക വിസകൾ ഉടൻ നൽകി തുടങ്ങുമെന്നാണ് വിവരം. കൊവിഡിനെ തുടർന്നാണ് കഴിഞ്ഞ രണ്ടു വർഷമായി കുവൈത്ത് സന്ദർശക വിസകൾ നിർത്തിവെച്ചിരുന്നത്.