- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അയൽവീട്ടിലെ ടെറസിൽ കണ്ട പട്ടം പിടിക്കാനായി പോയി; പത്ത് വയസുകാരൻ ഷോക്കേറ്റ് മരിച്ചു
കൊൽക്കത്ത: പട്ടം പിടിക്കാൻ ശ്രമിക്കുന്നതിനിടെ പത്തുവയസുകാരൻ ഷോക്കേറ്റ് മരിച്ചു. കൊൽക്കത്ത ആനന്ദ്പൂർ സ്വദേശിയായ മുഹമ്മദ് റഷാനാണ് മരിച്ചത്. അയൽവീട്ടിലെ ടെറസിൽ കണ്ട പട്ടം എടുക്കുന്നതിനിടെ കുട്ടിക്ക് ഷോക്കേൽക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് സംഭവം. അയൽവീട്ടിലെ ടെറസിന്റെ മൂലയിൽ ഒരു പട്ടം കിടക്കുന്നത് കുട്ടിയുടെ ശ്രദ്ധയിൽപ്പെട്ടു. അത് എടുക്കാനായി കുട്ടി പൈപ്പ് വഴി ബാൽക്കണിയിലേക്ക് കയറുന്നതിനിടെ ഇലക്ട്രിക്ക് വയറിൽ നിന്ന് ഷേക്കേൽക്കുകയായിരുന്നു. ഉടൻതന്നെ വീട്ടുകാരും അയൽവാസികളും എസ്എസ്‌കെഎം ആശുപത്രിയിലെത്തിച്ചു. വ്യാഴാഴ്ച ഉച്ചയോടെ കുട്ടി മരിച്ചു.
പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. അപകടത്തിന് ഇടയാക്കിയ സാഹചര്യങ്ങൾ അന്വേഷിക്കുകയാണെന്ന് അനന്ദപൂർ പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവ് ഓട്ടോ ഡ്രൈവറാണ്.
Next Story




