വാഷിങ്ടൺഡി.സി: ലോകരാഷ്ട്രങ്ങളുടെ ശക്തമായ സമ്മർദത്തെ അവഗണിച്ചു യുക്രെയ്‌നെ കീഴടക്കാൻ റഷ്യൻ സൈന്യം അതിർത്തിയിലേക്ക് നീങ്ങിയതിൽ ആവേശം ഉൾകൊണ്ട് ചൈനയിൽ നിന്നും വിഘടിച്ചുപോയ തായ് വാനെ കീഴടക്കാനായിരിക്കും ചൈന ശ്രമിക്കുകയെന്ന് മുൻ പ്രസിഡന്റ് ട്രംപ മുന്നറിയിപ്പു നൽകി.

ഫെബ്രുവരി 23 ചൊവ്വാഴ്ച റേഡിയോ പ്രോഗ്രാമിൽ പങ്കെടുത്ത് അഭിപ്രായ പ്രകടനം നടത്തുകയായിരുന്നു ട്രംപ്. റഷ്യയുടെ ഇരട്ട സഹോദരിയാണ് ചൈന. റഷ്യ എന്തു നടപടി സ്വീകരിക്കുമോ അതുതന്നെ ചൈനയും സ്വീകരിക്കുമെന്ന് ട്രമ്പ് പറഞ്ഞു.

താൻ പ്രസിഡന്റായിരിക്കുമ്പോൾ യുക്രെയ്‌നെ ആക്രമിക്കുകയോ കീഴടക്കുകയോ ചെയ്യുന്നതിന് സൈനീക നീക്കം നടത്തുകയില്ലെന്ന റഷ്യൻ പ്രസിഡന്റ് ഉറപ്പു നൽകിയിരുന്നു. ഇപ്പോൾ അമേരിക്കൻ പ്രസിഡന്റായിരിക്കുന്ന ബൈഡൻ തീരെ ബലഹീനനാണെന്ന് റഷ്യൻ-ചൈന പ്രസിഡന്റുമാർ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതിന്റെ വ്യക്തമായ തെളിവാണ് യുക്രെയ്ൻ അധിനിവേശത്തിന് റഷ്യൻ പ്രസിഡന്റിന് ധൈര്യം നൽകിയിരിക്കുന്നതെന്നും ട്രമ്പ് കൂട്ടിച്ചേർത്തു.

ചൈന ഒളിമ്പിക്‌സിനുശേഷമായിരിക്കും തായ് വാനെതിരെയുള്ള സൈനീകനീക്കം നടത്തുകയെന്നും ട്രമ്പ് പ്രവചിച്ചു. റഷ്യൻ പ്രസിഡന്റുമായി ഉറ്റ സുഹൃദ്ബന്ധം സ്ഥാപിച്ചിട്ടുള്ള ബൈഡൻ ഉക്രയെൻ അധിനിവേശത്തിനെതിരെ കാര്യമായ നടപടികൾ സ്വീകരിക്കില്ലെന്ന് റഷ്യൻ പ്രസിഡന്റിനറിയാം.

ഞാൻ പ്രസിഡന്റായിരിക്കുമ്പോഴും റഷ്യൻ പ്രസിഡന്റിന് യുക്രെയ്‌നെ ആക്രമിക്കാൻ ഉദ്യേശമുണ്ടായിരുന്നതായി ഞാൻ മനസ്സിലാക്കിയിരുന്നു. എന്നെ വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് ഇതിൽ നിന്നും റഷ്യൻ പ്രസിഡന്റ് പിന്മാറിയതെന്നും ട്രംപ് പറഞ്ഞു.