- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന പരാതി; മഹേഷ് മഞ്ജരേക്കറിനെതിരേ പോക്‌സോ കേസ്
മുംബൈ; മറാത്തി ചിത്രത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന പരാതിയിൽ സംവിധായകനും നടനുമായ മഹേഷ് മഞ്ജരേക്കറിനെതിരേ പോക്‌സോ കേസ്. മുംബൈയിലെ മാഹിം പൊലീസാണ് കേസെടുത്തത്. ഐപിസി സെക്ഷൻ 292, 34, പോക്സോ സെക്ഷൻ 14 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സമൂഹ്യപ്രവർത്തകയായ സീമ ദേശ്പാണ്ഡെയാണ് മഹേഷ് മഞ്ജരേക്കറിനെതിരെ കോടതിയെ സമീപിച്ചത്. ചിത്രത്തിൽ കുട്ടികളെ മോശമായി ചിത്രീകരിച്ചിരിക്കുന്നത് പോക്‌സോ നിയമത്തിന്റെ ലംഘനമാണ് എന്നാണ് സീമ പറഞ്ഞത്.
എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സംഭവത്തിൽ അന്വേഷണം നടത്താൻ പൊലീസിനോട് മുംബൈ സെഷൻ കോടതി ആവശ്യപ്പെട്ടു. സംഭവത്തിൽ സംവിധായകനെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
Next Story




