- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മദ്യപിച്ച് ലെക്കുകെട്ട് നഗ്‌നനായി റോഡിലൂടെ നടന്നു; ജെഡിയു നേതാവ് അറസ്റ്റിൽ
പാറ്റ്ന : ബീഹാറിൽ മദ്യപിച്ച് ലെക്കുകെട്ട് റോഡിലൂടെ കറങ്ങി നടന്ന ജെഡിയു നേതാവ് അറസ്റ്റിൽ. കാലു എന്ന അറിയപ്പെടുന്ന ജയ് പ്രകാശ് പ്രസാദ് ആണ് അറസ്റ്റിലായത്. നളന്ദ ജില്ലയിലെ ജഗദീഷ്പൂരിൽ രാത്രിയോടെയായിരുന്നു സംഭവം. വാഹനയാത്രികരിൽ ചിലർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
രാത്രി ജയ് പ്രകാശും സഹോദരനും ചേർന്ന് കാറിൽ ഇരുന്ന് മദ്യപിച്ചിരുന്നു. മദ്യം തലയ്ക്ക് പിടിച്ചതോടെ ജയ് പ്രകാശ് വാഹനത്തിൽ നിന്നും ഇറങ്ങി നടക്കുകയായിരുന്നു. നടക്കുന്നതിനിടെ ഇയാൾ ശരീരത്തിലെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു കളഞ്ഞു. സഹോദരൻ പിടിച്ച് തിരികെ കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
അതുവഴി വന്ന വാഹനയാത്രികർ നഗ്‌നനായി റോഡിലൂടെ ലക്കുകെട്ട് നടക്കുന്ന നേതാവിന്റെ ദൃശ്യങ്ങൾ പകർത്തി. വാഹനയാത്രികരിൽ ചിലരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് ജയ് പ്രകാശിനെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ ജയ് പ്രകാശ് മദ്യപിച്ചതായി വ്യക്തമായി. ഇതോടെ കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.




