- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ബാലിക മരിച്ചു
ദോഹ: ഖത്തറിൽ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ബാലിക മരിച്ചു. ഹമദ് മെഡിക്കൽ കോർപറേഷൻ ജീവനക്കാരനായ പൊന്നാനി സ്വദേശി ആരിഫ് അഹമ്മദിന്റേയും മാജിദയുടേയും മകൾ ഐസ മെഹ്രിഷ് ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് കുട്ടി മരണപ്പെട്ടത്. മലപ്പുറം പൊന്നാനി എരമംഗലം പഴങ്കാരയിലാണ് വീട്.
മൂന്ന് ദിവസം മുമ്പായിരുന്നു വീട്ടിൽ വെച്ച് കളിക്കുന്നതിനിടെ കുട്ടിക്ക് പരിക്കേറ്റത്. ഉടൻ സിദ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടു. ഐഡിയൽ ഇന്ത്യൻ സ്‌കൂൾ കെ.ജി. വിദ്യാർത്ഥിനിയായിരുന്നു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് കൾച്ചറൽ ഫോറം പ്രവർത്തകർ അറിയിച്ചു.
Next Story




