- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്തർ സർവകലാശാല അത്ലറ്റിക്സ്: മാംഗ്ലൂർ ജേതാക്കൾ; കാലിക്കറ്റ് രണ്ടാമത്
ഭുവനേശ്വർ: അഖിലേന്ത്യാ അന്തർ സർവകലാശാല വനിതാ അത്‌ലറ്റിക്‌സിൽ കാലിക്കറ്റ് സർവകലാശാലയ്ക്കു രണ്ടാം സ്ഥാനം. 51 പോയിന്റുമായി മാംഗ്ലൂർ ജേതാക്കളായി. കാലിക്കറ്റിനു 36.5 പോയിന്റ്. പഞ്ചാബിലെ ലവ്‌ലി പ്രഫഷനൽ യൂണിവേഴ്‌സിറ്റിയാണു (34) മൂന്നാമത്.
ഇന്നലെ കാലിക്കറ്റിനായി 400 മീറ്റർ ഹർഡിൽസിൽ ആർ.ആരതി റെക്കോർഡോടെ (58.35 സെക്കൻഡ്) സ്വർണം നേടി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ദിവസം ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ ക്രൈസ്റ്റിലെ സാന്ദ്ര ബാബു ഇന്നലെ ലോങ്ജംപിൽ (6 മീറ്റർ) വെങ്കലം നേടി.
4100 മീറ്റർ റിലേയിൽ കോട്ടയം എംജി സർവകലാശാല വെള്ളി നേടി. അഞ്ജലി ജോൺസൺ, എ.എസ്.സാന്ദ്ര, വി എസ്.ഭവിക, എസ്.എസ്.സ്‌നേഹ എന്നിവർ ബാറ്റൺ പിടിച്ചു. 4400 മീറ്റർ റിലേയിൽ ബിസ്മി ജോസഫ്, കെ.സ്‌നേഹ, ഗൗരി നന്ദന, റിയമോൾ ജോയ് എന്നിവരോടിയ എംജി ടീമും വെള്ളി നേടി.
Next Story




