- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലം: കുടുംബശ്രീ പ്രവർത്തകരെ ജീപ്പ് ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതായി പരാതി. കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസിന്റെ മുറ്റത്തു സമരം ചെയ്ത കുടുംബശ്രീ പ്രവർത്തകരെ ജീപ്പിടിച്ചതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്.
ആനന്ദവല്ലി ശ്രീധരൻ, ഷൈബി ഐസക് എന്നിവർ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഘർഷാവസ്ഥയെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ തളർന്നുവീണു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഞ്ചായത്ത് ഓഫീസിൽ കുടുംബശ്രീക്ക് അധിക സൗകര്യം ആവശ്യപ്പെട്ട് സമരം ചെയ്യുന്നവർക്കുനേരെ പഞ്ചായത്തിന്റെ ജീപ്പ് ഇടിച്ചുകയറ്റുകയായിരുന്നു എന്നാണ് ആക്ഷേപം.
ഇന്ന് വൈകിട്ടാണ് വാദപ്രതിവാദങ്ങൾക്ക് ഇടയാക്കിയ സംഭവം ഉണ്ടായത്. എന്നാൽ,സമരക്കാരുടെ മുൻപിലെത്തിയ ജീപ്പ് വലിയ ശബ്ദത്തിൽ ഇരപ്പിച്ചെന്നും ഇടിച്ചിട്ടില്ലെന്നുമാണ് പൊലീസ് നിലപാട്. സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.