- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഎംഡബ്ല്യു എക്‌സ് 7 സ്വന്തമാക്കി ലാൽ; 1.46 കോടിയുടെ വാഹനം ഗാരേജിലെത്തിച്ചത് മകൻ ജീൻ പോളിനൊപ്പമെത്തി
ബിഎംഡബ്ല്യു എക്‌സ് 7 സ്വന്തമാക്കി നടനും സംവിധായകനും നിർമ്മാതാവുമായ ലാൽ. വാഹന ലോകത്തെ ബിഗ് ബി എന്നറിയപ്പെടുന്ന ഈ മോഡൽ ലാൽ 1.46 കോടി രൂപ മുടക്കിയാണ് ലാൽ ഗാരേജിലെത്തിച്ചത്. ബിഎംഡബ്ല്യു വിതരണക്കാരായ ഇവി എം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് ലാൽ എക്‌സ് 7ന്റെ ഡീസൽ പതിപ്പായ 30 ഡിയുടെ ഡിപിഇ സിഗ്നേച്ചർ എഡിഷൻ സ്വന്തമാക്കിയത്. ഏകദേശം 1.15 കോടി രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില
മകൻ ജീൻ പോളിനൊപ്പമെത്തിയാണ് ലാൽ തന്റെ പുതിയ വാഹനം സ്വന്തമാക്കിയത്. ഇന്ത്യയിലെ ആഡംബര എസ്യുവികൾക്ക് പുതിയ മാനം നൽകിയ ബിഎംഡബ്ല്യു എക്‌സ് 7 രണ്ടു വർഷം മുൻപാണ് വിപണിയിലെത്തിയത്. സ്പോർട്സ് ആക്ടിവിറ്റി വെഹിക്കിൾ എന്ന പേരിൽ പുറത്തിറക്കുന്ന എക്‌സ് 7 ബിഎംഡബ്ല്യു ലൈനപ്പിലെ ഏറ്റവും വലിയ എസ്യുവിയാണിത്. പെട്രോൾ, ഡീസൽ എൻജിൻ മോഡലുകളുണ്ട് ഇതിന്.
ലാൽ സ്വന്തമാക്കിയ ഡീസൽ പതിപ്പിൽ 265 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കുമുള്ള 3 ലീറ്റർ എൻജിനാണ്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ട്രാൻസ്മിഷൻ. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അഞ്ച് സോൺ ക്ലൈമറ്റ് കൺട്രോൾ, ത്രീ പീസ് ഗ്ലാസ് സൺറൂഫ്, പാർക്ക് അസിസ്റ്റ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ആഡംബരത്തിനും സുരക്ഷയ്ക്കും ഡ്രൈവിങ് കംഫർട്ടിനും ഒരുപോലെ പ്രാധാന്യം നൽകുന്ന വാഹനമാണ് എക്‌സ് 7.