- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസ്സിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ
ഡാളസ്: ഡാളസ്സിൽ നിന്നും കാണാതായ 25 വയസ്സുള്ള യുവതിയുടെ മൃതദ്ദേഹം ബുധനാഴ്ച കണ്ടെത്തിയതായി പൊലീസ്. ഫെബ്രുവരി 21 തിങ്കളാഴ്ചയാണ് കയ്റാ നിക്കോളിനെ കാണാതായത്. ബുധനാഴ്ച വൈകീട്ട് നിരവധി വെടിയുണ്ടകൾ ഏറ്റ് ഇവരുടെ മൃതദ്ദേഹം ഫ്രീവെയുടെ പാലത്തിനടിയിൽ നിന്നാണ് കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് ഇരുപത്തിയാറ് വയസ്സുള്ള അവരുടെ ഭർത്താവ് ബ്രണ്ണൻ വില്യംസിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. വില്യംസിനെ പിന്നീട് ഡാളസ് കൗണ്ടി ജയിലിലടച്ചു. 250,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
ബ്രണ്ണൻ ഭാര്യയെ കൊലപ്പെടുത്തുന്നതിനുള്ള കാരണം പൊലീസ് പുറത്തുവിട്ടില്ല. രണ്ടുകുട്ടികളുടെ മാതാവാണ് കൊല്ലപ്പെട്ട കയ്റാ. കയ്റായെ കാണാതായതിനെ തുടർന്ന് പൊലീസ് ക്ലിയർ അലർട്ട് പ്രഖ്യാപിച്ചു. സാധാരണ കുട്ടികളോട് സീനിയർ സിറ്റിസൺമാരേയോ കാണാതായാൽ മാത്രമേ പൊലീസ് അലർട്ട് പ്രഖ്യാപിക്കാറുള്ളത്. എന്നാൽ ഇവരുടെ ജീവന് ഭീഷിണിയുണ്ടെന്ന് പൊലീസിന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് അസാധാരണ അലർട്ട് പ്രഖ്യാപിച്ചത്.
തുടർന്ന് പൊലീസും, ഡിറ്റക്റ്റീവ്സും അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു. ഹെലികോപ്റ്റർ ഉൾപ്പെടെ അന്വേഷണത്തിൽ പങ്കെടുത്തിരുന്നു. കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.