സ്വാന്ത്ര്യലബ്ധിയുടെ 61-ാം വാർഷികമായ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷ പരിപാടികൾ നടക്കും. കോവിഡ് മഹാമാരിയെ തുടർന്നു കഴിഞ്ഞ രണ്ടു വർഷം ആഘോഷ പരിപാടികൾ ഉണ്ടായിരുന്നില്ല. ഇക്കുറി കോവിഡ് ആശങ്കൾ ഏറെക്കുറെ ഒഴിഞ്ഞു രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന സമയത്താണ് ദേശീയ ദിനം. അതുകൊണ്ട് തന്നെ ആഴ്ചകളോളം നീളുന്ന പരിപാടികളാണ് സർക്കാർ തലത്തിലും അല്ലാതെയും ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, കുവൈത്ത് ടവർ പരിസരം, സൂഖ് മുബാറക്കിയ, ശൈഖ് ജാബിർ കൾച്ചറൽ സെന്റർ, ജാബിർ കോസ്വേ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാന ആഘോഷം. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 8000 പൊലീസ് ഓഫീസർമാർ രാജ്യത്തിന്റെ പലഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. ആഘോഷപരിപാടികൾ നടക്കുന്ന 14 കേന്ദ്രങ്ങളിൽ താൽക്കാലിക എയ്ഡ് പോസ്റ്റുകൾ സ്ഥാപിച്ചതായി കുവൈത്ത് ഫയർ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു.

അടിയന്തിര സാഹചര്യം നേരിടാൻ സേന സജ്ജമാണ്. ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ട്രാഫിക് വിഭാഗത്തെ സഹായിക്കാനും അഗ്നിശമന സേനാംഗങ്ങൾ രംഗത്തുണ്ടാകുമെന്നും കെ.എഫ്.എസ്.ഡി അറിയിച്ചു