- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂരിൽ ചോറൂണ് വഴിപാട് ഞായറാഴ്ച മുതൽ; മേൽപത്തൂർ ഓഡിറ്റോറിയം തിങ്കളാഴ്ച മുതൽ തുറന്നുകൊടുക്കാനും ദേവസ്വം തീരുമാനം
തൃശൂർ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുണ്ടായ സാഹചര്യത്തിൽ മേൽപത്തൂർ ഓഡിറ്റോറിയം ഫെബ്രുവരി 28 മുതൽ കലാപരിപാടികൾക്കായി തുറന്നുകൊടുക്കുവാൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനം. നിർത്തിവെച്ചിരുന്ന കുട്ടികളുടെ ചോറൂണ് വഴിപാട് നാളെ മുതൽ (ഞായർ) പുനരാരംഭിക്കും.
ഫെബ്രുവരി 28 മുതൽ കലാപരിപാടികൾക്കായി മേൽപത്തൂർ ഓഡിറ്റോറിയം ബുക്ക് ചെയ്യാനും അവസരമുണ്ടാകും. കോവിഡ് പശ്ചാത്തലത്തിൽ ജനുവരി 19 മുതലാണ് മേൽപത്തൂർ ഓഡിറ്റോറിയം അടച്ചതും ചോറൂൺ നിർത്തിവെച്ചതും. ജനുവരി 19 മുതൽ ഫെബ്രുവരി 27 വരെ കലാപരിപാടികൾ ബുക്ക് ചെയ്തിരുന്നവർക്ക് മാർച്ച് 31 നുള്ളിൽ ഒഴിവുള്ള സ്ലോട്ടുകളിൽ പരിപാടി അവതരിപ്പിക്കാൻ അവസരം നൽകും.
വെള്ളിയാഴ്ച രാത്രി ചേർന്ന ദേവസ്വം ഭരണസമിതി യോഗത്തിൽ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസ്, അംഗങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട്, അഡ്വ. കെ വി മോഹന കൃഷ്ണൻ, അഡ്‌മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ