- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുവതിയെ അഞ്ചാം നിലയിൽ നിന്ന് എറിഞ്ഞു കൊലപ്പെടുത്തി; ബഹ്റൈനിൽ പ്രവാസി പിടിയിൽ
മനാമ: ബഹ്റൈനിൽ ഒരുമിച്ച് താമസിക്കുന്ന യുവതിയെ അപ്പാർട്ട്മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ പ്രവാസി പിടിയിൽ. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ ഏഷ്യക്കാരനായ പ്രവാസി, യുവതിയെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് എറിയുകയും യുവതി കൊല്ലപ്പെടുകയുമായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു.
വിദേശ യുവതി അഞ്ചാം നിലയിലെ അപ്പാർട്ട്മെന്റിൽ നിന്ന് വീണെന്ന വിവരം സെക്യൂരിറ്റി ഏജൻസികൾ പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ ഈ യുവതി ഒരു ഏഷ്യൻ യുവാവിനൊപ്പമാണ് അഞ്ചാം നിലയിൽ കഴിഞ്ഞിരുന്നതെന്ന് കണ്ടെത്തി. വഴക്കിനിടെ യുവാവ് യുവതിയെ ജനാല വഴി താഴേക്കെറിയുകയായിരുന്നെന്നാണ് റിപ്പോർട്ട്.
Next Story




