- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുന്നൂറ് അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണ് ഏഴ് വയസുകാരൻ; രക്ഷാപ്രവർത്തനം ഈർജിതം
ദാമോ: മധ്യപ്രദേശിലെ ദാമോ ജില്ലയിൽ കുഴൽക്കിണറിൽ വീണ ഏഴ് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഉച്ചയോടെയാണ് സംഭവം. 300 അടി താഴ്ചയുള്ള കുഴൽൽക്കിണറിലാണ് കുട്ടി വീണത്.
ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്തെ മൂന്നാമത്തെ സംഭവമാണിത്. ദാമോ ജില്ലാ ആസ്ഥാനത്ത് നിന്ന് 45 കിലോമീറ്റർ അകലെയുള്ള പട്ടേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ബർഖേദ ഗ്രാമത്തിലാണ് സംഭവം
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കളിക്കുന്നതിനിടയിൽ പിതാവ് ധർമ്മേന്ദ്ര അത്യ കുഴിച്ച കുഴൽക്കിണറിലാണ് കുട്ടിവീണതെന്ന് പൊലീസ് പറഞ്ഞു. കുഴൽക്കിണറിൽ 10-15 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയതെന്നും പൊലീസ് പറയുന്നു. കുട്ടി വീണതറിഞ്ഞ ഉടനെ തന്നെ പൊലീസ് മറ്റ് സംഘങ്ങളുമെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തുണ്ട്.
കഴിഞ്ഞ ദിവസം മൂന്ന് വയസുള്ള ഒരാൺകുട്ടി 200 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണിരുന്നു. 16 മണിക്കൂർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.




