- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാഴ്ച പരിമിതിയുള്ള മകനെ കനാലിൽ തള്ളിയിട്ടു; മാതാവ് അറസ്റ്റിൽ; ഒഴുക്കിൽപെട്ട പതിനാലുകാരനായി തിരച്ചിൽ
ഹൈദരാബാദ്: ഭിന്നശേഷിക്കാരനായ മകനെ കനാലിലേക്ക് തള്ളിയിട്ട മാതാവ് അറസ്റ്റിൽ. ഒഴുക്കിൽപെട്ട കുട്ടിയെ കണ്ടെത്താനായിട്ടില്ല. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. നാഗാർജുന സാഗർ പദ്ധതിയുടെ കനാലിലേക്കാണ് 14കാരനെ തള്ളിയിട്ടത്. സംഭവത്തിൽ എൻ ശൈലജ എന്ന 36കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കാഴ്ച പരിമിതിയുള്ള കുട്ടി, ലോക്ക്ഡൗൺ സമയത്താണ് മാനസികാസ്വാസ്ഥ്യം കാണിക്കാൻ തുടങ്ങിയത്. എട്ട് വർഷങ്ങൾക്ക് മുമ്പ് യുവതിയുടെ ഭർത്താവ് ജീവനൊടുക്കിയിരുന്നു. വീട്ടുജോലിക്ക് പോയാണ് ശൈലജ 14കാരൻ അടക്കം മൂന്ന് കുട്ടികളെ സംരക്ഷിച്ചിരുന്നത്.
രണ്ടാമത്തെ മകൻ ഗോപി ചന്ദിനാണ് ജന്മനാ കാഴ്‌ച്ചശക്തിയില്ലാത്തത്. ലോക്ക്ഡൗൺ സമയത്ത് ഗോപി ചന്ദ് മാനസികാസ്വാസ്ഥ്യവും കാണിച്ചിരുന്നു.
ഗോപി രാത്രിയിൽ ഉറങ്ങാതിരിക്കുന്നതും കുട്ടിയുടെ മാനസികാരോഗ്യ നിലയെക്കുറിച്ചുള്ള ആശങ്കയും ശൈലജയെ അലട്ടിയിരുന്നതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച എൻഎസ്‌പി പദ്ധതിക്ക് സമീപമെത്തിയ ശൈലജ മകനെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന കർഷകൻ സംഭവം കാണുകയും യുവാക്കളോട് കുട്ടിയെ രക്ഷപ്പെടുത്താൻ പറയുകയും ചെയ്തെങ്കിലും ഒഴുക്കിൽപെട്ട് കുട്ടിയെ കാണാതായി. ശൈലജക്കെതിരെ കൊലപാതകശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.




