- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; നഗരസഭാ ഉപാധ്യക്ഷനെതിരെ പോക്സോ കേസ്
ഹൈദരാബാദ് : തെലങ്കാനയിൽ നഗരസഭാ ഉപാദ്ധ്യക്ഷൻ പെൺകുട്ടിയെ പീഡിപ്പിച്ചു. നിർമൽ നഗരസഭയിലെ ഉപാദ്ധ്യക്ഷൻ സാജിദ് ഖാൻ ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ സാജിദ് ഖാനെതിരെ പൊലീസ് കേസ് എടുത്തു.
പതിനഞ്ചുകാരിയായ പെൺകുട്ടിയെയാണ് സാജിദ് പീഡിപ്പിച്ചത്. സാജിദിന്റെ കോളനിയിലാണ് പെൺകുട്ടിയുടെയും താമസം. സ്നേഹം നടിച്ച് പെൺകുട്ടിയുമായി സൗഹൃദത്തിലായ സാജിദ് വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പെൺകുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തിതയോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പെൺകുട്ടിയുടെ മാതാപിതാക്കളാണ് 35കാരനായ സാജിദിനെതിരെ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പോക്സോ നിയമപ്രകാരമാണ് സാജിദിനെതിരെ കേസ് എടുത്തത്. പെൺകുട്ടിയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
Next Story




