- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസിലെ വ്യാപാര കേന്ദ്രങ്ങളിൽ നിന്നു റഷ്യൻ ഉൽപന്നങ്ങൾ നീക്കണമെന്ന് ഗവർണർ
ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്തെ റസ്റ്ററന്റുകളിൽ നിന്നും പാക്കേജ് സ്റ്റോറുകൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവയിൽ നിന്നും റഷ്യൻ ഉൽപന്നങ്ങൾ എടുത്തുമാറ്റാൻ ടെക്സസ് ഗവർണർ ഗ്രേഗ് ഏബട്ട് ആഹ്വാനം ചെയ്തു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ത്താലത്തിലാണ് ഇങ്ങനെയൊരു പ്രസ്താവനയിറക്കിയത്.
ഞങ്ങൾ ടെക്സൻസ് എപ്പോഴും യുക്രെയ്ൻ ജനതയോടൊപ്പമാണെന്നും ഗവർണറുടെ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. റഷ്യയുടെ ശക്തമായ ആക്രമണം കഴിഞ്ഞ മൂന്നു ദിവസം നീണ്ടു നിന്നിട്ടും യുക്രെയ്ൻ തലസ്ഥാനം ഇന്നും നിലനിൽക്കുന്നു എന്നതിൽ യുക്രെയ്ൻ പ്രസിഡന്റ് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു. രാജ്യം വിടാതെ ഇപ്പോഴും സൈനികർക്ക് ആവേശം നൽകി തലസ്ഥാനത്തു തന്നെ തങ്ങുന്നതു പ്രസിഡന്റിന്റെ ജീവനേക്കാൾ യുക്രെയ്ൻ ജനതയുടെ സുരക്ഷിതത്വമാണു പ്രസിഡന്റ് ആഗ്രഹിക്കുന്നതെന്നതിന്റെ തെളിവാണ്.
ഇതു ഞങ്ങളുടെ രാജ്യമാണ്. ഞങ്ങളുടെ കുട്ടികളുമാണ്. അവരെ സംരക്ഷിക്കാൻ ഞങ്ങൾ ഏതറ്റം വരെയും പോകും.യുക്രെയ്ൻ പ്രസിഡന്റ് പറഞ്ഞു. ഒരു പ്രസിഡന്റ് ഇങ്ങനെയാകണം ഗവർണർ ഏബട്ട് പറഞ്ഞു. യുഎസ് ഗവൺമെന്റ് യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യും. റഷ്യയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക മാത്രമല്ല, അവർക്കാവശ്യമായ ആയുധങ്ങൾ കൂടി യുഎസ് ഗവർൺമെന്റിനു നൽകണം. അമേരിക്കയിൽ ഉടനീളം ബാർ ആൻഡ് ലിക്കർ സ്റ്റോറുകളിൽ നിന്നു റഷ്യൻ വോഡ്ക പിൻവലിക്കുന്നതിനും യുക്രെയ്ന്റെ ബ്രാന്റ് പകരം ഉപയോഗിക്കണമെന്നും നിർദ്ദേശം നടപ്പാക്കി തുടങ്ങിയിരുന്നു.