- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
വാക്സിൻ എടുത്ത യാത്രക്കാർക്ക് സെൽഫ് ഐസൊലേഷൻ വേണ്ട; ലോകമെമ്പാടുമുള്ള ന്യൂസിലന്റുകാർക്കായി അതിർത്തികൾ തുറക്കുന്നത് വെള്ളിയാഴ്‌ച്ച; ഓസ്ട്രേലിയയിൽ നിന്നുള്ള കിവികൾ നാട്ടിലേക്ക് മടങ്ങി തുടങ്ങി
ലോകമെമ്പാടുമുള്ള കിവികൾക്ക് ഈ ആഴ്‌ച്ച നാട്ടിലേക്ക് മടങ്ങിയെത്താം.ഓസ്ട്രേലിയയിൽ നിന്ന് ന്യൂസിലൻഡിലേക്ക് മടങ്ങുന്ന കിവികൾക്ക് ബുധനാഴ്ച രാത്രിയോടെ രാജ്യത്തേക്ക് മടങ്ങിയെത്തി തുടങ്ങിയിട്ടുമുണ്ട്. അതേസമയം ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് മടങ്ങിയെത്തിയ ന്യൂസിലാൻഡുകാർക്കും വെള്ളിയാഴ്ച മുതൽ ക്വാറന്റെയൻ ഇല്ലാതെ രാജ്യത്തേക്ക് എത്താൻ കഴിയും. വാക്‌സിനേഷൻ എടുക്കാത്ത എല്ലാ യാത്രക്കാർക്കും ഇപ്പോഴും MIQ-ൽ പ്രവേശിക്കേണ്ടതുണ്ട്.
ഞായറാഴ്ച രാത്രി ഓസ്ട്രേലിയയിൽ കിവീസിന് ഗേറ്റ് തുറന്നു. ന്യൂസിലൻഡുകാർക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള മറ്റ് യോഗ്യരായ യാത്രക്കാർക്കും മാർച്ച് 14 മുതൽ പ്രവേശനം അനുവദിച്ചിരുന്നു. ഇത് ഈ വെള്ളിയാഴ്‌ച്ച മുതൽ നടപ്പിൽ വരുത്താനും തീരുമാനമായി.
ഓരോ യാത്രക്കാരനും അവർ എത്തിച്ചേരുന്ന ദിവസവും അഞ്ച്/ആറ് ദിവസവും ഒരു റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തണം.എല്ലാ പോസിറ്റീവ് കേസുകളും രജിസ്റ്റർ ചെയ്യുകയും പിസിആർ ടെസ്റ്റ് പിന്തുടരുകയും വേണം.
ഓസ്ട്രേലിയയിൽ നിന്നുള്ള ആദ്യത്തെ MIQ രഹിത വിമാനങ്ങൾ ഇറങ്ങി മണിക്കൂറുകൾക്ക് ശേഷം ആണ്, പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ തിങ്കളാഴ്ച മാറ്റങ്ങൾ അറിയിച്ചത്. ആ വിമാനങ്ങളിലെ യാത്രക്കാർ ബുധനാഴ്ച രാത്രി 11.59 വരെ സ്വയം ഐസൊലേഷനിൽ തുടരേണ്ടതുണ്ട്.
വ്യാഴാഴ്ച, മുതൽ പൂർണ്ണമായി വാക്‌സിനേഷൻ ലഭിച്ച ഏതൊരു ന്യൂസിലൻഡുകാരനും ക്വാറന്റൈനിൽ പ്രവേശിക്കുകയോ സ്വയം ഒറ്റപ്പെടുകയോ ചെയ്യാതെ ഓസ്ട്രേലിയയിൽ നിന്ന് ന്യൂസിലൻഡിലേക്ക് പറക്കാൻ കഴിയും.തുടർന്ന് വെള്ളിയാഴ്ച രാത്രി 11.59 ന്, പൂർണ്ണമായി പ്രതിരോധ കുത്തിവയ്‌പ്പ് എടുത്ത എല്ലാ ന്യൂസിലൻഡുകാർക്കും അതിർത്തികൾ തുറക്കും.
ന്യൂസിലൻഡിന്റെ അതിർത്തികൾ 2020 മാർച്ച് 19 മുതൽ അടച്ചിരിക്കുകയാണ്.