രാജ്യത്ത് സർക്കാർ പ്രഖ്യാപിച്ച കോവിഡ് നിയന്ത്രണത്തിലെ മാറ്റങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ വരും. മാസ്‌ക് ധരിക്കുന്നതുൾ പ്പടെയുള്ള മിക്ക കോവിഡ് നിയന്ത്രണങ്ങളും ഇതോടെ നിർബന്ധമല്ലാതായി.പൊതുഗതാഗത സംവിധാനത്തിലും ആരോഗ്യ സംരക്ഷണ മേഖലകളിലുമല്ലാതെ മറ്റിടങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിബന്ധനയാണ് ഇന്നൊഴിവാക്കുന്നതിൽ പ്രധാനപ്പെട്ടത്.

എന്നാൽ 13 വയസ്സിന് മുകളിലുള്ള കോവിഡ് ബാധിതർ 10 ദിവസത്തേക്ക് മെഡിക്കൽ ഗ്രേഡ് മാസ്‌കോ എഫ്എഫ്പി2 ധരിക്കേണ്ടതുണ്ട്. ഒമ്പത് മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ 10 ദിവസത്തേക്ക് സാധാരണ മാസ്‌കും ധരിക്കണം.

ശാരീരിക അകലം പാലിക്കുന്നതിനായി സ്‌കൂളുകളിൽ ആവിഷ്‌കരിച്ച പോഡ്സ് പോലെയുള്ള സംവിധാനങ്ങൾ അവസാനിക്കും. അതേസമയം, ടെസ്റ്റുകളും ട്രേസിംഗുകളും കുറയ്ക്കും. സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ നടപടികളും അവസാനിക്കും.

2020 ഫെബ്രുവരി 29 -നാണ് എൻഫെറ്റ് രാജ്യത്ത് ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചത്. അതിന്റെ രണ്ടാം വാർഷികത്തിന് ഒരു ദിവസം മുമ്പാണ് രാജ്യം നിയന്ത്രണങ്ങളിൽ നിന്നും മുക്തമാകുന്നതെന്ന പ്രത്യേകതയുമുണ്ട്.

വെന്റിലേഷനുൾപ്പടെയുള്ള ശുചിത്വ ക്രമീകരണങ്ങളും രോഗലക്ഷണമുണ്ടെങ്കിൽ വീട്ടിൽ തന്നെ തുടരണമെന്ന ഉപദേശവും നിലവിലെ ആന്റിജൻ ടെസ്റ്റിങ് പ്രോഗ്രാമും തുടരും.
ഫ് ഐസലേഷനിൽ കഴിഞ്ഞാൽ മതിയാകും. പിസിആർ നടത്തേണ്ടതില്ല.