- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് ഇവാഞ്ചലിക്കൽ ചർച്ച് - ആത്മീയ കൂട്ടായ്മ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി :- സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്ഇടവകയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25 , 26 ( വെള്ളി ,ശനി ) ദിവസങ്ങളിൽഓൺലൈനിലൂടെ സംഘടിപ്പിച്ച ആത്മീയ കൂട്ടായ്മയിൽ റവ. മാത്യൂസ് എബ്രഹാംവ്യക്തികളെയും കുടുംബങ്ങളെയും കുറിച്ചുള്ള ദൈവീക ഉദ്ദേശംഎന്ന വിഷയത്തിൽ രണ്ട്ദിവസവും ദൈവ വചനം പങ്കിട്ടു.
വ്യക്തികൾ സാത്താന്റെ തന്ത്രങ്ങളെ വിട്ട് മാറിജീവിക്കണമെന്നും ദൈവത്തിന്റെ സൗരഭ്യവാസന പരത്തുന്നവരായിരിക്കണം എന്നും .ദൈവഹിത പ്രകാരം കുടുംബങ്ങൾ നയിക്കപ്പെടണം. കുടുംബങ്ങൾ പരിശുദ്ധാത്മാവിന്റെനിയന്ത്രണത്തിൽ ആയിരിക്കണം .ആത്മാവിന്റെ നിറവുള്ളജീവിതങ്ങളിൽ സന്തോഷം,സ്‌തോത്രo, കീഴ്‌പ്പെടുന്ന മനോഭാവം എന്നിവ ഉണ്ടായിരിക്കും എന്ന് റവ. മാത്യൂസ്എബ്രഹാം ഓർമ്മിപ്പിച്ചു
വികാരി റവ . എൻ . എം . ജെയിംസ് രണ്ടു ദിനവും അധ്യക്ഷ്യത വഹിച്ചു .ഇവാൻജലിക്കൽ സഭയുടെ ഗൾഫ് ഇടവകകളിലെ വികാരിമാരായ റവ . സജി ജോർജ് , റവ .ജേക്കബ് തോമസ് , റവ . ഷിജു മാത്യു , സഭയിലെ പട്ടക്കാർ , മുൻ അംഗങ്ങൾ ,അഭ്യുദയകാംക്ഷികൾ എന്നിവർ ആത്മീയ കൂട്ടായ്മയിൽ പങ്കെടുത്തു.തോമസ് . കെ . തോമസ്, ബോബി ചെറിയാൻ എന്നിവർ പ്രാർത്ഥനക്കു നേത്രത്വം നൽകിസി ചെറിയാൻ സ്വാഗതവും , ജോർജ് വറുഗീസ് നന്ദിയും പ്രകാശിപ്പിച്ചു .നു . പി . മാണികുഞ്ഞിന്റെ നേതൃതത്തിൽ ഇടവക ഗായക സംഘം ഗാനങ്ങൾആലപിച്ചു.