കുവൈറ്റ് സിറ്റി:പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ- കുവൈറ്റ് ദേശീയ ദിനവും, വിമോചന ദിനവും സിറ്റി ടവർ ഹോട്ടലിൽ (കുവൈറ്റ് സിറ്റി) വെച്ച് ആഘോഷിച്ചു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും, കുവൈറ്റ് കൺട്രി ഹെഡുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ പി എൽ സി യുടെ പ്രവർത്തനങ്ങൾക്ക് കുവൈറ്റ് അധികാരികളിൽ നിന്നും, അഭിഭാഷകരിൽ നിന്നും ലഭിക്കുന്ന സഹായങ്ങൾക്ക് നന്ദി പറയുകയും, കുവൈറ്റ് ജനതയുടെ ആഘോഷങ്ങൾക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പ്രവാസി ലീഗൽ സെൽ കുവൈറ്റ് ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സലീം രാജ്- കൊല്ലം ജില്ലാ പ്രവാസി സമാജം പ്രസിഡണ്ട്, ഷൈജിത്ത് - കോഴിക്കോട് ജില്ലാ അസോസിയേഷൻ ജന: സെക്രട്ടറി, പുഷ്പരാജ് - കണ്ണൂർ എക്‌സ്പാറ്റ്‌സ് അസ്സോസിയേഷൻ (കിയ) പ്രസിഡണ്ട്, അശോകൻ തിരുവനന്തപുരം - ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവ്വീസ് പ്രസിഡണ്ട്, അനിരുദ്ധൻ - വൈസ് പ്രസിഡണ്ട്, തിരുവനന്തപുരം എക്‌സ് പാറ്റ്‌സ് അസോസിയേഷൻ (ടെക്‌സാസ്), ഷാജി കുട്ടിവയൽ - കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റർ കോ ഓർഡിനേറ്റർ, രവീന്ദ്രൻ - ഒ എൻ സി പി ട്രഷറർ, ഹമീദ് പലേരി - ജി ഐ എസ് എസ് ചെയർമാർ എന്നിവർ ആശംസകൾ നേർന്നു. പി എൽ സി കുവൈറ്റ് അംഗങ്ങളും, മറ്റു സംഘടന അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ കോഓർഡിനേറ്റർ അനിൽ മൂടാടി പി എൽ സി കുവൈറ്റിന്റെ കോവിഡ് കാലഘട്ടത്തിലെ വിവിധ പ്രവാസി വിഷയങ്ങളിലുള്ള ഇടപെടലുകൾ വിശദീകരിക്കുകയും,ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി പറയുകയും ചെയ്തു.

വീഡിയോ ലിങ്ക്

https://we.tl/t-Hcsqmlq599