- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെൽഫെയർ കേരള കുവൈത്ത് വെൽഫെയർ ഫിയസ്റ്റ 2022 സംഘടിപ്പിച്ചു
ഫഹാഹീൽ : കുവൈത്ത് ദേശീയ ദിന അവധി ദിനത്തിൽ വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖലയുടെ ആഭിമുഖ്യത്തിൽ വെൽഫെയർ ഫിയസ്റ്റ - കുടുംബ സംഗമം സംഘടിപ്പിച്ചു. അഹമദി പാർക്കിൽ സംഘടിപ്പിച്ച സംഗമത്തിൽ വൈധ്യമാർന്ന കലാകായിക വൈജ്ഞാനിക മത്സരങ്ങൾ സംഘടിപ്പിച്ചു .കേന്ദ്ര സെക്രട്ടറി അൻവർ ഷാജി സംഗമം ഉദ്ഘാടനം ചെയ്തു.
വ്യത്യസ്ത സെഷനുകൾ കേന്ദ്ര അംഗങളായ അനിയൻ കുഞ്ഞ് പാപ്പച്ചൻ, ഷംസിർ, അഷ്‌കർ മാളിയേക്കൽ, ഫഹാഹീൽ യൂണിറ്റ്പ്രസിഡന്റ് ഗഫൂർ ഐ.കെ ,അബൂഹലീഫ യൂനിറ്റ് ആക്ടിങ് പ്രസിഡന്റ് ഷമീർ കെ.സി ,ഫഹാഹീൽ സെക്രട്ടറി മുഹമ്മദ് സമീർ ,മേഖലാ സെക്രെട്ടറി സൽമാൻ, മേഖലാ കമ്മിറ്റി അംഗം ഷീബ ബാബു, സാജിദ് എസി, ഗ്രെയ്‌സി, ഗീത, ഉഷ, അഫീഫഉസാമ, സുമി നിയാസ്, അഹമ്മത് സാദത്ത്, അൻവർ സാദത്ത്,താജുദ്ദീൻ എന്നിവർ നേതൃത്വം നൽകി , മേഖലാ കമ്മിറ്റി അംഗം ലിസാ മാത്യൂ ക്വിസ് മത്സരം നടത്തി വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സക്കീർ ഹുസൈൻ തുവ്വൂർ,നിയാസ് ഇസ്ലാഹി, മേഖലാ നേതാക്കൾ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു
പ്രോഗ്രാം കൺവീനർ ഷംസുദ്ദീൻ പാലാഴി സ്വാഗതവും മേഖലാ പ്രസിഡന്റ്സനൂജ് സുബൈർ നന്ദിയും പറഞ്ഞു.
കേന്ദ്ര ജനറൽ സെക്രട്ടറി റഫീഖ് ബാബു പരിപാടികൾ നിയന്ത്രിച്ചു.