ദോഹ : ജോ ആൻഡ് ജി മീഡിയയുടെ ബാനറിൽ ദിപു ജോസഫ് നിർമ്മിച്ച് ജോജിൻ മാത്യു സംഗീതവും സംവിധാനവും നിർവഹിച്ച അച്ഛനമ്മമാർക്കുള്ള സംഗീതസമർപ്പണമായ അമ്മയും അച്ഛനും മ്യൂസിക്കൽ ആൽബം ദോഹയിൽ പ്രകാശനം ചെയ്തു. ആൽബത്തിന്റെ നിർമ്മാതാവ് ദീപു ജോസഫിൽ നിന്നും സി.ഡി ഏറ്റുവാങ്ങി ഐ.സി.സി പ്രസിഡന്റ് പി.എൻ ബാബുരാജനാണ് പ്രകാശനം ചെയ്തത്. അച്ചനമ്മമാരുടെ സ്നേഹം ഓർമിപ്പിക്കുന്ന ഈ ആൽബം വരികളുടെ മനോഹാരിത കൊണ്ടും, സ്വരമാധുര്യം കൊണ്ടും സംഗീതം കൊണ്ടും മുന്നിട്ട് നിൽക്കുന്ന സൃഷ്ടിയാണെന്നും ഇത് ജനങ്ങൾ ഇരുകൈയും സ്വീകരിക്കുമെന്നും പി.എൻ ബാബുരാജൻ പറഞ്ഞു

ആൽബത്തിന്റെ യുട്യൂബ് റിലീസിങ് ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ നിർവ്വഹിച്ചു. ആൽബത്തിന്റെ ആശയം മനോഹരമാണെന്നും സമകാലിക ലോകത്ത് ഏറെ പ്രസക്തമാണെന്നും സിയാദ് ഉസ്മാൻ പറഞ്ഞു.

ചടങ്ങിൽ ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ ജോൺ അതിഥിയായിരുന്നു. മീഡിയ പ്ളസ് മാർക്കറ്റിങ് മാനേജർ മുഹമ്മദ് റഫീഖ് തങ്കയത്തിൽ, പി.ടി അസീസ്, ആൽബത്തിന്റെ രചയിതാവ് ജയൻ മടിക്കേരി, നിർമ്മാതാവ് ദീപു ജോസഫ് എന്നിവർ സംസാരിച്ചു.സുബിൻ സാബൂ അവതാരകനായിരുന്നു. സംവിധായകൻ ജോജിൻ മാത്യു നന്ദി പറഞ്ഞു

ജയൻ മടിക്കൈയുടെ മനോഹരമായ വരികൾ വിന്നി ജെബിൻ ആണ് ആലപിച്ചത്. പ്രോഗാമിങ്, മിക്‌സിങ്, മാസ്റ്ററിങ് സുമേഷ് ആനന്ദ്, ഫ്‌ളൂട്ട് ബിജു ആലപ്പി, ഇല്ലസ്‌ട്രേഷൻ ഗോകുൽ ദാസ്, ആനിമേഷൻ ആൻഡ് എഡിറ്റിങ് ജോയൽ മാത്യു, റെക്കോർഡിങ് ജെബിൻ ഫ്രാൻസിസ് എന്നിവർ നിർവഹിച്ചിരിക്കുന്നു.

ആൽബം കാണാനായി Jo and Ji Media എന്ന യുട്യബ് ചാനൽ സന്ദർശിക്കാവുന്നതാണ്.