- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥിനിയെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 42,000 രൂപ തട്ടിയെടുത്തയാൾ പിടിയിൽ
ഭോപ്പാൽ: യുക്രെയിനിൽ കുടുങ്ങിയ വിദ്യാർത്ഥിനിയെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ വിദിഷയിലുള്ള സ്ത്രീയുടെ പരാതിയാണ് അറസ്റ്റ്. യുക്രെയിനിൽ മെഡിസിന് പഠിക്കുന്ന പരാതിക്കാരിയുടെ മകളെ നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്.
ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ പ്രിൻസ് ഗാവ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്നും പറഞ്ഞ് പരാതിക്കാരിയെ വിളിക്കുകയായിരുന്നു. ബുധനാഴ്ചയാണ് വിളിച്ചത്. വിമാന ടിക്കറ്റിനായി 42,000 രൂപ വേണമെന്ന് പ്രതി പറഞ്ഞു.മൊബൈൽ ബാങ്കിംഗിലൂടെ പൈസ നൽകി. അതിനുശേഷം ഇയാളെ വിളിച്ചാൽ കിട്ടാതായി.
തട്ടിപ്പാണെന്ന് മനസിലായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. വെള്ളിയാഴ്ചയാണ് പ്രിൻസിനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് ഇയാളെ വിദേഷയിലേക്ക് കൊണ്ടുവന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.
Next Story




