- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഉക്രൈനിൽ അകപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം: ഫോമാ
റഷ്യ-ഉക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഉക്രൈയിനിലുള്ള എല്ലാ ഭാരതീയരുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും, അവരെ സുരക്ഷിതരായി നാട്ടിൽ എത്തിക്കാൻ കേന്ദ്ര-കേരള സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഫോമാ അഭ്യർത്ഥിച്ചു.
ഉയർന്ന വിദ്യാഭ്യാസത്തിനായി ഉക്രയിനിൽ താമസിക്കുന്ന നിരവധി ഇന്ത്യക്കാരായ വിദ്യാർത്ഥികൾ ഉണ്ട്. ഉക്രയിനിൽ മാത്രം പതിനെണ്ണായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ ഉണ്ട്. ചേരി ചേരാനയത്തിൽ നിലകൊള്ളുന്ന ഇന്ത്യക്ക് റഷ്യയുമായും, മറ്റു യൂറോപ്യൻ രാജ്യങ്ങളുമായി വളരെ നല്ല ബന്ധമാണുള്ളത്. ഉക്രയിനിൽ നിന്ന് അയൽ രാജ്യങ്ങളിലേക്ക് കരമാർഗ്ഗം വാഹനങ്ങളിൽ റഷ്യയുടെയും ഉക്രയിന്റെയും സഹായത്തോടെ എല്ലാവരെയും സുരക്ഷിതമായി , എത്തിക്കാനും അവിടെ നിന്നും വ്യോമ മാർഗ്ഗം നാട്ടിലെത്തിക്കാനും ഇന്ത്യയുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങൾ എന്ന നിലയിൽ യൂറോപ്യൻ രാജ്യങ്ങളുടെ സഹായം ലഭ്യമാക്കാനും ഇന്ത്യക്ക് കഴിയും. യുദ്ധത്തിന്റെ കെടുതികളിൽ ഒരു ഇന്ത്യാക്കാരനും പെട്ടുപോകാതിരിക്കാൻ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യണമെന്നും ഫോമ അഭ്യർത്ഥിച്ചു.
ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ ഉക്രയിനിലുണ്ട്. ജീവിതം ആരംഭിച്ചിട്ടില്ലാത്ത ഇവരെല്ലാവരും തന്നെ ഭയചകിതരാണ്. മുൻപ് ഇറാക്ക് യുദ്ധ സമയത്തു ഇന്ത്യൻ സൈന്യം ഇറാഖിലെത്തി ഇന്ത്യക്കാരെ രക്ഷപ്പെടുത്തി കൊണ്ടു വന്നത് പോലെയുള്ള നീക്കങ്ങൾ ഇപ്പോൾ അനിവാര്യമാണ്. ഇന്ത്യക്കാരായ കുട്ടികളെ ഭയചകിതരായി യുദ്ധഭൂമിയിൽ കഴിച്ചുകൂട്ടുവാൻ നിര്ബന്ധിതരാക്കുന്നത് എല്ലാവരെയും ദുഃഖത്തിലാക്കുന്നു. ശക്തമായ നടപടികൾ എത്രയും വേഗം സ്വീകരിക്കുവാൻ ഗവൺമെന്റിനോട് ആവശ്യപ്പെടുവാൻ എല്ലാവരും അവരുടേതായ രീതികളിൽ സ്വാധീനം ചെലുത്തണം .
സമാനതകളില്ലാത്ത ,വിവരണാതീതമായ ദുരന്തങ്ങളുടെ ആകെത്തുകയാണ് യുദ്ധങ്ങളുടെ ബാക്കിപത്രം. പരാജയങ്ങളുടെയും, നഷ്ടങ്ങളുടെയും കഥകൾ മാത്രം പറയാനുള്ള ദുരന്തമാണത്. സാമ്പത്തിക വാണിജ്യ-രാഷ്ട്രീയ ലക്ഷ്യങ്ങളെ സാക്ഷാൽക്കരിക്കാൻ ഭൂമിയിലെ സർവ്വ ജീവജാലങ്ങളോടുമുള്ള വെല്ലുവിളികളാണത് , പ്രസിദ്ധീകരിക്കപ്പെട്ട കണക്കുകൾ പ്രകാരം 20 മില്യൺ ജനങ്ങളാണ് ലോകത്ത് പട്ടിണിയിലും, ക്ഷാമത്തിലും, രോഗദുരിതങ്ങളിലുമായി ജീവിക്കുന്നത്.ഒന്നാം ലോക മഹായുദ്ധം 2 കോടി ജനങ്ങളെയാണ് വംശഹത്യയിലൂടെ ഇല്ലാതാക്കിയത്. . രണ്ടാം ലോക മഹായുദ്ധവും, തുടർന്ന് ലോകത്തുണ്ടായ എല്ലാ യുദ്ധങ്ങളിലുമായി ഉറ്റവരും,ഉടയവരും, ഭൂസ്വത്തും നഷ്ടപ്പെട്ടവരുടെ കണക്കുകൾക്ക് ഇപ്പോഴും കൃത്യതയൊന്നുമില്ല. എങ്കിലും നഷ്ടപ്പെട്ടത് കോടിക്കണക്കിന് വരുന്ന ജീവനുകളാണ്. മാത്രമല്ല, യുദ്ധാനന്തര ലോകം വരും തലമുറയ്ക്കായി ആവാസ യോഗ്യമല്ലാത്ത മലിനവും, വിഷ ലിപ്തവുമായ പ്രകൃതിയെയാണ് നൽകിയത്. അതിന്റെ രൂക്ഷമായ ഫലങ്ങൾ ലോക ജനത ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയും നമുക്ക് മുന്നിലുണ്ട്. ഓരോ യുദ്ധങ്ങളിലും ഉപയോഗിച്ച യുദ്ധോപകരണങ്ങളും, രാസവസ്തുക്കളും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും നാം കണ്ടു കൊണ്ടിരിക്കുന്നു.ഭീകരവാദവും യുദ്ധങ്ങളുടെ ബാക്കിപത്രം കൂടിയാണ്.
എല്ലാ ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥയെ തകർക്കുന്ന യുദ്ധത്തെ ഫോമാ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. , സമാധാനവും, സന്തോഷവും നല്കാൻ കഴിയുന്ന ഒരു ലോക ക്രമം ഉണ്ടാകണമെന്നും എല്ലാ രാജ്യാന്തര തർക്കങ്ങളും, ചർച്ചയിലൂടെ പരിഹരിക്കപ്പെടാൻ കഴിയുമെന്നും ഫോമാ പ്രത്യാശിക്കുന്നു.