- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രൈനിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: യുക്രൈനിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതലയോഗം വിളിച്ചു. യുക്രൈനിലെ ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിൽ എത്തിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാവും. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഉൾപ്പെടെ പ്രമുഖർ യോഗത്തിൽ പങ്കെടുക്കും.
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾക്കു മേൽനോട്ടം വഹിക്കാൻ നാലു കേന്ദ്ര മന്ത്രിമാരെ അതിർത്തികളിലേക്ക് അയക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇന്നു രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് മന്ത്രിമാരെ അതിർത്തിയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി വീണ്ടും യോഗം വിളിച്ചത്.
ജ്യോതിരാദിത്യ സിന്ധ്യ റുമാനിയ, മാൾഡോവ അതിർത്തിയിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിക്കും. സ്ലോവാക്യയിൽ കിരൺ റിജിജുവും ഹംഗറിയിൽ ഹർദീപ് സിങ് പുരിയുമാണ് എത്തുക. ജനറൽ വികെ സിങ് പോളണ്ടിൽ ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം നാട്ടിലെത്തിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനം.




