- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫിലഡൽഫിയയിൽ ഫ്രണ്ട്സ് ഓഫ് റാന്നിയുടെ സിൽവർ ജൂബിലി ജൂൺ 11-ന്
ഫിലഡൽഫിയ: ഫിലഡൽഫിയയിലെ പ്രമുഖ കലാ-സാംസ്‌കാരിക സംഘടനയായ ഫ്രണ്ട്സ് ഓഫ് റാന്നിയുടെ ഇരുപത്തഞ്ചാം വാർഷികം (സിൽവർ ജൂബിലി) 2022 ജൂൺ 11 ന് ക്രിസ്തോസ് മാർത്തോമാ ചർച്ചിന്റെ കമനീയമായ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടുന്നു.
ജൂൺ 11-ന് വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ഘോഷയാത്രയോടെ ആഘോഷപരിപാടികൾക്ക് തിരിതെളിയും. വൈകിട്ട് നടക്കുന്ന സിൽവർ ജൂബിലി സമ്മേളനത്തിൽ അമേരിക്കയിലെ പ്രമുഖ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ പ്രവർത്തകരും ഫിലഡൽഫിയയിലെ മറ്റു സംഘടനാ നേതാക്കളും അണിചേരുമെന്ന് പ്രസിഡന്റ് റെജി ചെറുകത്തറയും, ജനറൽ സെക്രട്ടറി സുരേഷ് നായരും, ട്രഷറർ സുനിൽ ലാമണ്ണിലും സംയുക്തമായി അറിയിച്ചു.
സാംസ്‌കാരിക സമ്മേളനത്തോടൊപ്പം ഡാൻസ്, മിമിക്രി, സംഗീതമഴ 'സംഗീതത്തിലൂടെ...' എന്ന പ്രത്യേക പരിപാടിയും സംഘടിപ്പിക്കുന്നു. അതിനായി നോർത്ത് അമേരിക്കയിലെ പ്രമുഖ ഗായികാ-ഗായകന്മാർ അണിനിരക്കുന്നു. പ്രസ്തുത പരിപാടിയിൽ സംഘടനയിലെ മുതിർന്ന ആളുകളെ ആദരിക്കുകയും, നാട്ടിൽ കഷ്ടതയനുഭവിക്കുന്ന പത്ത് കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായവും നൽകുന്നു.
ജൂബിലി ആഘോഷങ്ങൾക്ക് പകിട്ടേകുവാൻ ജോർജ് മാത്യു, മനു ചെറുകത്തറ എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രവർത്തിക്കുന്നു.
ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന അത്താഴ വിരുന്നിന്റെ ചുമതല മാത്യു ജോർജ്, ബിബിൻ എന്നിവരും, സ്റ്റേജ് ക്രമീകരണങ്ങൾക്ക് രക്ഷാധികാരി ജോൺ ജോർജ്, വൈസ് പ്രസിഡന്റ് തോമസ് ചാക്കോ, ഡെന്നീസ് ജേക്കബ് എന്നിവരും പ്രവർത്തിക്കുന്നു. ആഘോഷങ്ങളുടെ മറ്റു ക്രമീകരണങ്ങൾക്ക് വനിതാ പ്രതിനിധികളായ സാലി റെജി, ദീപാ ജയിംസ്, ജയശ്രീ നായർ, സുനി സുനിൽ, എലിസബത്ത് ജോർജ് എന്നിവർ നേതൃത്വം നൽകുന്നു.
ഫിലഡൽഫിയയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും പ്രസ്തുത ആഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.