- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തലയ്ക്ക് മൂന്ന് ലക്ഷം വിലയിട്ടിരുന്ന മാവോയിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന
റായ്പൂർ: ദന്തേവാദയിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന. തലയ്ക്ക് മൂന്ന് ലക്ഷം വിലയിട്ടിരുന്ന ലക്മ കവാസിയാണ് കൊല്ലപ്പെട്ടത്. കാട്ടെകല്യാൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട തുമക്പാൽ എന്ന ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.
ഡിസ്ട്രിക്റ്റ് റിസർവ്വ് ഗാർഡാണ് കമ്യൂണിസ്റ്റ് ഭീകരർക്കെതിരെ പ്രത്യാക്രമണം നടത്തിയത്. ഏറ്റുമുട്ടലിന് ശേഷം ലക്മ കവാസിയുടെ മൃതദേഹം പ്രദേശത്ത് നിന്നും കണ്ടെത്തുകയായിരുന്നു. ദർബ ഡിവിഷണിലെ കമ്യൂണിസ്റ്റ് ഭീകരരുടെ കമാൻഡറായിരുന്നു ലക്മ. ഇയാളിൽ നിന്നും അഞ്ച് കിലോ ഐഇഡിയും, യൂണിഫോമും, വൈയറുമെല്ലാം കണ്ടെത്തിയിട്ടുണ്ട്.
Next Story




