- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വേതന സുരക്ഷാ നിയമം: സൗദിയിൽ ജീവനക്കാർക്ക് ശമ്പളം ബാങ്ക് വഴി നൽകിയില്ലെങ്കിൽ ബിനാമി ഇടപാടിന് ശിക്ഷാനടപടി
റിയാദ്: സൗദിയിൽ ജീവനക്കാർക്ക് ബാങ്ക് അക്കൗണ്ട് വഴി ശമ്പളം നൽകാത്ത സ്ഥാപനങ്ങളെ ഇനി മുതൽ ബിനാമി സ്ഥാപനങ്ങളായി കണക്കാക്കി ശിക്ഷിക്കും. ബാങ്ക് വഴിയല്ലാതെ നേരിട്ട് പണമായി നൽകുന്നതാണ് ബിനാമി പ്രവർത്തനമായി പരിഗണിക്കുന്നത്.
വേതന സുരക്ഷാ നിയമ പ്രകാരം രാജ്യത്തെ മുഴുവൻ തൊഴിലാളികൾക്കും ബാങ്ക് വഴിയാണ് ശമ്പളം നൽകേണ്ടത്. വേതന സുരക്ഷ പദ്ധതി വൻ വിജയമാണെന്നും ബഹുഭുരിപക്ഷം തൊഴിലാളികൾക്കും ശമ്പളം കൃത്യമായി ബാങ്ക് വഴി തന്നെ ലഭ്യമാകുന്നുണ്ടെന്നും അധികൃതർ ഏതാനും ദിവസം മുമ്പ് സൂചിപ്പിച്ചിരുന്നു. അതിനായി മാനവ വിഭവ ശേഷി മന്ത്രാലയം പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതേ സമയം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ബിനാമി പരിശോധനകൾ ശക്തമായി തുടരുകയാണ്.
Next Story




