- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കോൺഫറൻസ് യുഎസ്എ ഇൻഡോർ മീറ്റ് ഷോട്ട് പുട്ടിൽ ഇന്ത്യൻ വിദ്യാർത്ഥി കൃഷ്ണ ജയശങ്കറിന് വെള്ളി മെഡൽ
ബിർമിൻഗാം (അലബാമ): 19 വയസ്സുള്ള ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിനി കൃഷ്ണ ജയശങ്കറിന് കോൺഫറൻസ് യുഎസ്എ ഇൻഡോർ മീറ്റ് ഷോട്ട് പുട്ടിൽ സിൽവർ മെഡൽ. ഇൻഡോർ മീറ്റിന്റെ ചരിത്രത്തിൽ രണ്ടാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയാണ് കൃഷ്ണ.
ഫെബ്രുവരി മൂന്നാം വാരത്തിൽ അലബാമ ബിർമിൻഗാമിൽ നടന്ന ഷോട്ട് പുട്ട് മത്സരത്തിൽ 15 മീറ്റർ ദൂരം എറിഞ്ഞാണ് ടെക്സസിലെ എൽപാസോയിൽ നിന്നുള്ള യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് വിദ്യാർത്ഥിനി ഈ വലിയ നേട്ടത്തിന് അർഹയായത്. ഈ സീസണിൽ 14.10 മീറ്ററിലാണ് ആരംഭിച്ചതെങ്കിലും, നിരവധി മീറ്റുകളിൽ പങ്കെടുത്ത ഇവർ നിരന്തര പരിശീലനം നടത്തിയാണ് ഇത്രയും ദൂരം ഷോട്ട് പുട്ടിൽ കണ്ടെത്താനായത്.
2016-ൽ ദോഹയിൽ നടന്ന മീറ്റിൽ അലബാമയിൽ നിന്നുള്ള മൻപ്രീത് സിംഗാണ് ആദ്യമായി 15.21 മീറ്റർ ഷോട്ട് പുട്ട് എറിഞ്ഞ് വെള്ളി മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ വനിത.
ചെന്നൈ ജൂണിയർ കോളജിലാണ് ഇവർ അത്ലറ്റിക്സിൽ പങ്കെടുക്കാനാരംഭിച്ചത്. മാതാപിതാക്കളായ ജയശങ്കർ മേനോൻ, പ്രസന്ന ജയശങ്കർ എന്നിവർ മകളെ ഇതിൽ കാര്യമായ പ്രോത്സാഹനം നൽകിയിരുന്നു. ജമൈക്കയിൽ നിന്നും ഇവർ പരിശീലനം നേടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ടെക്സസിൽ നിന്നും കൃഷ്ണയ്ക്ക് അക്കാഡമിക് സ്‌കോളർഷിപ്പും ലഭിക്കുന്നുണ്ട്.