നറൽ പ്രാക്ടീഷണർ ക്ലിനിക്കുകളും പോളിക്ലിനിക്കുകളും കോവിഡ് -19 കേസുകളാൽ വീർപ്പുമുട്ടുന്നതിനാൽ സിംഗപ്പൂരിലെ കുടിയേറ്റ ഗാർഹിക തൊഴിലാളികൾക്കും മറ്റ് വനിതാ വർക്ക് പെർമിറ്റ് ഉടമകൾക്കും അർദ്ധവാർഷിക മെഡിക്കൽ പരിശോധന താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനം.

ജനറൽ പ്രാക്ടീഷണർ (ജിപി) ക്ലിനിക്കുകൾ, പോളിക്ലിനിക്കുകൾ എന്നിവ നേരിടുന്ന രോഗികളുടെ ഭാരവും സമ്മർദ്ദവും ലഘൂകരിക്കുന്നതിനാണ് മാറ്റിവയ്ക്കുന്നത് മാനവശേഷി മന്ത്രാലയം അറിയിച്ചു.എന്നാൽ ജോലിക്കാരെ മെഡിക്കൽ പരിശോധനയ്ക്കായി ക്ലിനിക്കുകളിലേക്ക് അയച്ചാൽ അവരെ തിരിച്ചയക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

ജനുവരിക്കും ഫെബ്രുവരിക്കും ഇടയിൽ നോട്ടീസ് ലഭിച്ചതിന് ശേഷവും ജീവനക്കാരെ മെഡിക്കൽ പരിശോധനയ്ക്ക് അയയ്ക്കാത്തപക്ഷം തൊഴിൽദാതാക്കൾക്ക് ഏപ്രിൽ 30 വരെ സമയമാണ് നല്കിയിരിക്കുന്നത്്.മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തൊഴിലാളികൾക്ക് നോട്ടീസ് ലഭിക്കേണ്ട മറ്റ് തൊഴിലുടമകളെ ഏപ്രിൽ അവസാനം മുതൽ പുതിയ തീയതി സംബന്ധിച്ച് തപാൽ മുഖേനയും ഇ-മെയിൽ വഴിയും അറിയിക്കും.