- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ന്യൂസിലന്റ് പാർലമെന്റ് പരിസരത്ത് പ്രതിഷേധം പുകയുന്നു; തെരുവുകളിൽ ഏറ്റുമുട്ടി പൊലീസും വാക്‌സിൻ വിരുദ്ധരും; നിർബന്ധിത വാക്സിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായി
നിർബന്ധിത വാക്‌സിനേഷനെതിരെ ന്യൂസിലൻഡിനടക്കുന്ന വാക്‌സിൻ വിരുദ്ധ പ്രതിഷേധം 23-ാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധക്കാരെ നീക്കം ചെയ്യുവാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത ഓപ്പറേഷന്റെ ഭാഗമായി ഇന്ന് രാവിലെ 60 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടിയതിന്റെ ഭാഗമായി കുറച്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിനിടെ പിൻവാങ്ങിയ പ്രതിഷേധക്കാർ ടെന്റുകൾക്കും മെത്തകൾക്കും കസേരകൾക്കും തീയിട്ടതും ആശങ്കകൾക്കിടയാക്കി.പാർലമെന്റ് ഗ്രൗണ്ടിലുടനീളം തീ പടർന്നു.പ്രതിഷേധക്കാരും പൊലീസും തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾക്കാണ് സാക്ഷ്യം വഹിച്ചത്.ടെന്റുകൾ വലിച്ചുകീറുകയും വാഹനങ്ങൾ വലിച്ചിടുകയും അറസ്റ്റുകൾ നടത്തുകയും ചെയ്തു.
നൂറുകണക്കിന് പ്രതിഷേധക്കാർ സമീപത്തെ തെരുവുകളിൽ തങ്ങിനിന്നെങ്കിലും പാർലമെന്റ് ഗ്രൗണ്ടിന്റെ നിയന്ത്രണം പൊലീസ് തിരിച്ചുപിടിച്ചു. പ്രതിഷേധക്കാർക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തിരുന്നു. കൂടുതൽ ആളുകൾ ഇതിലേക്ക് വരുന്നതിനാൽ പ്രതിഷേധം മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്.
കാനഡയിലെ സമാനമായ പ്രതിഷേധങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനവ്യൂഹം പ്രതിഷേധം ഇപ്പോൾ ന്യൂസിലാൻഡിലും അരങ്ങേറുന്നത്.