- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉക്രൈനിലെ ഇന്ത്യക്കാരായ വിദ്യാർത്ഥികളെ എത്രയും വേഗം തിരികെ എത്തിക്കണം; എസ് വൈഎംഎസ് ബഹ്റിൻ
യുദ്ധം ഉണ്ടാക്കുന്ന ഭീതിയും, അനാഥത്വവും നമ്മുടെ നാടും അനുഭവിക്കുകയാണ്... അവിടെ പഠിക്കാൻ പോയ നമ്മുടെ കുട്ടികളിലൂടെ. അവരുടെ ഭാവിയും, ജീവിതവും, സംരക്ഷിക്കേണ്ടത് നമ്മുടെ ഏറ്റവും വലിയ ബാധ്യതയാണ്.യുദ്ധത്തിന്റെ ഭയപ്പാടിൽ നിന്നും ബങ്കറുകളുടെ ശ്വാസംമുട്ടലിൽനിന്നും അവരെ എത്രയും വേഗം സ്വന്തം നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന് സീറോമലബാർ സോസൈറ്റി കേന്ദ്ര-കേരള സർക്കാരുകളുടെ ആവശ്യപ്പെട്ടു.
ഭയം നിഴലിക്കുന്ന നമ്മുടെ കുട്ടികളുടെ കണ്ണുകൾക്ക് സമാശ്വാസമേകാൻ കുറേകൂടി ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കഴിയട്ടെ,എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് . ചാൾസ് ആലൂക്ക പറഞ്ഞു.
യുദ്ധത്തിന്റെ ഏറ്റവും വലിയ ഭീകരത അതുണ്ടാക്കുന്ന അനാഥത്വമാണ്. വിനാശകരമായ തനിയാവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ ബാധ്യസ്ഥരായവരുടെ മൗനം ഭയപ്പെടുത്തുന്നതാണെനന് സ്വാഗത പ്രസംഗത്തിൽ ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ പറഞ്ഞു.