- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സാക്രമെന്റോ പള്ളിയിൽ കയറി മൂന്നു കുട്ടികളെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു
സാക്രമെന്റോ: ഫെബ്രുവരി 28-ന് തിങ്കളാഴ്ച വൈകിട്ട് പള്ളിയിലുണ്ടായിരുന്നവരുടെ ഇടയിലേക്ക് തോക്കുമായെത്തിയ പിതാവ് അവിടെയുണ്ടായിരുന്ന 15 വയസിനുതാഴെയുള്ള മൂന്നു കുട്ടികളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തതായി സാക്രമെന്റോ പൊലീസ് അറിയിച്ചു.
തുടർന്ന് നടന്ന അന്വേഷണത്തിൽ കുട്ടികളുടെ മാതാവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലും കണ്ടെത്തിയാതായും വാർത്താ സമ്മേളനത്തിൽ കൗണ്ടി ഷെരീഫ് ഓഫീസിലെ സെർജന്റ് റോഡ് ഗ്രാസ്മാൻ പറഞ്ഞു. ഇതോടെ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. പോര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
സംഭവം നടക്കുമ്പോൾ പള്ളയിൽ മറ്റുള്ളവരുണ്ടായിരുന്നുവെങ്കിലും അക്രമി ആരേയും വെടിവച്ചില്ല. പള്ളിയിലുണ്ടായിരുന്നവർ അവിടുത്തെ ജോലിക്കാരായിരുന്നുവെന്ന് പൊലീസ് പിന്നീട് വെളിപ്പെടുത്തി.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്തുനിന്നും ഒഴിഞ്ഞുനിൽക്കണമെന്ന് പൊതുജനങ്ങളോട് പൊലീസ് അഭ്യർത്ഥിച്ചു. അമേരിക്കയിൽ നടക്കുന്ന ഗൺ വയലിൻസിനെ ഗവർണർ ഗവിൻ സ്യൂസം അപലപിച്ചു.
കൊല്ലപ്പെട്ടവർ ഈ ചർച്ചിലെ അംഗമാണോ എന്ന് വ്യക്തമല്ലെന്നും, കുടുംബ കലഹമായിരിക്കാം കൊലപാതകത്തിന് കാരണമെന്നും പൊലീസ് കരുതുന്നു.