ഡാളസ് : മലങ്കര മാർത്തോമാ സുറിയാനി സഭയിൽ പുതുതായി നിയമിക്കപ്പെട്ട മൂന്നു വികാരി ജനറൽമാരുടെ സ്ഥാനാരോഹണ ശുശ്രൂഷ ഫെബ്രു. 28 തിങ്കളാഴ്ച രാവിലെ 7.30 ന് തിരുവല്ല സെന്റ് തോമസ് മാർത്തോമാ ചർച്ചിൽ വെച്ച് ഭക്ത്യാദര ചടങ്ങുകളോടെ നടത്തപെട്ടു. മാരാമൺ കൺവെൻഷന് ശേഷം നടന്ന മാർത്തോമാ സഭാ സിനഡാണ് മൂന്നു പുതിയതായി മൂന്നു വികാരി ജനറൽമാരെ നിയമിക്കാൻ തീരുമാനിച്ചത് .

അഭിവന്ദ്യ തിയോഷ്യസ് മാർത്തോമാ മെത്രപൊലീത്തയുടെ അദ്ധക്ഷതയിൽ നടത്തപ്പെട്ട ചടങ്ങിൽ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപൊലീത്ത മുഖ്യ കാർമികത്വം വഹിച്ചു . സഭയിലെ ഇതര എപ്പിസ്‌കൊപ്പാമാരുടെയും നിരവധി പട്ടക്കാരുടെയും സാന്നിധ്യം ചടങ്ങിന്റെ മാറ്റ് വർധിപ്പിച്ചു.

ആറന്മുളയിൽ നിന്നുള്ള റവ. ഡോ. ഈശോ മാത്യു (സെന്റ് പീറ്റേഴ്സ് മാർത്തോമാ ചർച്ച് മാങ്ങാനം വികാരി) , കൊട്ടാരക്കര പുലമൻ വികാരി റവ. കെ.വൈ. ജേക്കബ് (നിരണം ജറുസലേം മാർത്തോമാ ചർച്ച് വികാരി) , കീകൊഴൂർ റവ. മാത്യു ജോൺ (ചെതപെട് മാർത്തോമാ ചർച്ച ചെന്നൈ) എന്നിവരാണ് പുതുതായി ചുമതലയിൽ പ്രവേശിച്ച വികാരി ജനറൽമാർ .

2021 ജൂലായ് 18 ലാണ് അവസാനമായി വികാരി ജനറലായി റവ. ജോർജ് മാത്യു ചുമതലയിൽ പ്രവേശിച്ചതു .നിലവിൽ മാർത്തോമാ സഭയിൽ സജീവ സേവനത്തിലുള്ള ഏക വികാരി ജനറൽ വെരി റവ. ജോർജ് മാത്യുവിനോടൊപ്പം പുതിയ മൂന്നു പേരെ കൂടെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നതോടെ സഭയിലെ വികാരി ജനറൽമാരുടെ എണ്ണം നാലായി . പതിനെട്ടു പേർ ഇതിനകം വികാരി ജനറൽമാരായി റിട്ടയർ ചെയ്തിട്ടുണ്ട് .