- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങി; കാൽവഴുതി വീണു; എൻജിൻ ഡ്രൈവർ എമർജൻസി ബ്രേക്കിട്ട് നിർത്തി; വീഡിയോ പങ്കിട്ട് റെയിൽവെ
സൂറത്ത്: ഓടുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരൻ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതിവീഴുന്നതിന്റെ വീഡിയോ പങ്കുവച്ച് റെയിൽവെ. ട്രെയിൻ റെയിൽവെ സ്റ്റേഷനിൽ നിർത്തുന്നതിന് മുൻപ് ഗേറ്റിൽ നിൽക്കുകയായിരുന്ന ഇയാൾ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. ഗുജറാത്തിലെ സൂറത്ത് റെയിൽവെ സ്റ്റേഷനിൽ നിന്നുള്ളതാണ് വീഡിയോ.
- Ministry of Railways (@RailMinIndia) March 1, 2022
ഡോറിന്റെ കമ്പിയിൽ നിന്ന് പിടിവിടാതിരുന്നതുകൊണ്ട് മാത്രമാണ് ഇയാൾ പാളത്തിലേക്ക് വീഴാതിരുന്നത്. ട്രെയിൻ ഇയാളെ വലിച്ചുകൊണ്ടുപോകുമ്പോൾ സ്റ്റേഷനിൽ വച്ച് ആളുകൾ ബഹളം വെക്കുന്നതും അയാളുടെ അടുത്തേക്ക് ഓടിപ്പോകുന്നതും 13 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം
എൻജിൻ ഡ്രൈവർ എമർജൻസി ബ്രേക്കിട്ട് വണ്ടി നിർത്തുകയായിരുന്നു. റെയിൽവെ പങ്കിട്ട വീഡിയോ ഇതിനകം നിരവധി ആളുകളാണ് ഷെയർ ചെയ്തത്. വണ്ടിയിൽ നിന്ന് ചാടിയ യാത്രക്കാരനിൽ നിന്ന് പിഴ ഈടാക്കണമെന്നാണ് വീഡിയോ താഴെ ഭൂരിഭാഗം ആളുകളുടെയും കമന്റ്.




