- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജമ്മു കശ്മീരിൽ കനത്ത മണ്ണിടിച്ചിൽ; പാറക്കഷ്ണങ്ങൾ ഉരുണ്ടിറങ്ങി; ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിൽ കനത്ത മണ്ണിടിച്ചിലിൽ ജമ്മു- ശ്രീനഗർ ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ബനിഹാൾ നഗരത്തിന് സമീപമാണ് സംഭവം. കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയിലാണ് കൂറ്റൻ പാറകൾ വന്നുവീണത്.
#WATCH Jammu-Srinagar national highway blocked at Shabanbas, Banihal due to landslide, say J&K Traffic Police
- ANI (@ANI) March 3, 2022
(Video source: J&K Disaster Management Authority) pic.twitter.com/LscDuIYF0r
ഷബാൻബാസ് മേഖലയിൽ വാഹനഗതാഗതം തടസ്സപ്പെട്ടതായി കശ്മീർ ട്രാഫിക് പൊലീസ് അറിയിച്ചു. കൂറ്റ പാറകളും മണ്ണും റോഡിലേക്ക് ഇടിഞ്ഞുവീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂറ്റൻ പാറക്കഷ്ണങ്ങൾ ഉരുണ്ട് മലയിടുക്കിലേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഈ സീസണിൽ തുടർച്ചയായുള്ള മണ്ണിടിച്ചിൽ ദേശീയപാതയിലൂടെ വാഹനഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഫെബ്രുവരി 28ന് ഉധംപൂർ, സാമ്രോളി എന്നിവിടങ്ങളിലും മണ്ണിടിച്ചിൽ നടന്നിരുന്നു.




