- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്ഷിതാക്കൾക്ക് ആശ്വസിക്കാം;ദുബൈയിൽ സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർധിപ്പിക്കില്ല; ഫീസ് വർദ്ധനവില്ലാത്ത മൂന്നാം വർഷം
ദുബൈ:ദുബൈയിൽ അടുത്ത അധ്യയന വർഷത്തിലും സ്വകാര്യ സ്‌കൂളുകളിൽ ഫീസ് കൂടില്ലെന്ന് അധികൃതർ. 2022-23 അകാഡമിക വർഷത്തിലും ഫീസ് വർധിപ്പിക്കാൻ അധികൃതർ അനുമതി നൽകിയില്ല. ഈ വർഷവും സ്‌കൂൾ ഫീസ് വർധിക്കില്ലെന്ന പ്രഖ്യാപനം പ്രവാസി രക്ഷിതാക്കൾക്ക് ആശ്വാസം നൽകുന്നു.തുടർച്ചയായ മൂന്നാം വർഷമാണ് (Third academic year) ദുബൈയിൽ സ്‌കൂൾ ഫീസ് വർദ്ധിക്കാതെ തുടരുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സ്‌കൂൾ ഫീസിൽ കാര്യമായ വർധനവുണ്ടായിരുന്നു. എന്നാൽ 2018-19 അദ്ധ്യയന വർഷം രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് ദുബൈ ഭരണകൂടം സ്‌കൂൾ ഫീസ് വർധിപ്പിക്കുന്നതിന് വിലക്കേർപെടുത്തി. തൊട്ടടുത്ത വർഷം പരമാവധി 4.14 ശതമാനം വരെ ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയിരുന്നു. പിന്നീട് ഇതുവരെ ഫീസ് കൂടിയിട്ടില്ല.
ശമ്പളവും വാടകയും മറ്റ് ചിലവുകളും ഉൾപെടെ സ്‌കൂൾ നടത്തിപ്പിനുള്ള ചെലവ് കണക്കാക്കുന്ന എഡ്യൂകേഷൻ കോസ്റ്റ് ഇൻഡക്സും ദുബൈ നോളജ് ആൻഡ് ഹ്യൂമൺ ഡെവലപ്മെന്റ് അതോരിറ്റിയുടെ പരിശോധനയും അടിസ്ഥാനപ്പെടുത്തിയാണ് സ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ അനുമതി നൽകേണ്ടതുണ്ടോ എന്ന് അധികൃതർ തീരുമാനിക്കുന്നത്.
ദുബൈ സ്റ്റാറ്റിസ്റ്റിക്സ് സെന്ററാണ് ഇതിനായി എഡ്യൂകേഷൻ കോസ്റ്റ് ഇൻഡക്സ് തയ്യാറാക്കുന്നത്. ഇത്തവണത്തെ റിപോർടുകൾ അനുസരിച്ചും ഫീസ് വർധിപ്പിക്കേണ്ടതില്ലെന്ന തീരുമാനമാണ് അധികൃതർ കൈക്കൊണ്ടത്. ഇത് മൂന്നാം വർഷമാണ് ദുബൈയിൽ സ്‌കൂൾ ഫീസ് ഇങ്ങനെ ഒരേ നിലയിൽ തുടരുന്നത്.