- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അബുദാബിയിൽ ഗതാഗത ബോധവൽക്കരണം; മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ക്ലാസുകൾ
അബുദാബി: റോഡുകളിൽ ലെയ്ൻ അച്ചടക്കം പാലിക്കാത്തവർക്ക് 600 ദിർഹം വരെ പിഴയും ആറ് ബ്ലാക് പോയിന്റും ശിക്ഷയുണ്ടാകുമെന്ന് അബുദാബി പൊലീസ്. പിന്നിലുള്ള വാഹനങ്ങൾക്കു വഴി നൽകാത്തവർക്ക് 400 ദിർഹമാണ് പിഴ.
നാൽക്കവലകളിൽ സിഗ്നൽ നിയമം തെറ്റിച്ചാലും അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഹാർഡ് ഷോൾഡറിൽ പ്രവേശിച്ചാലും പിഴ ഈടാക്കും. ഗതാഗത സുരക്ഷാ സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമങ്ങളിൽ ഗതാഗത ബോധവൽക്കരണം നടത്തിവരുന്നുണ്ടെന്നും അബുദാബി പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അൽ ഹുമൈരി പറഞ്ഞു. മലയാളം, അറബിക്, ഇംഗ്ലിഷ്, ഉർദു ഭാഷകളിലാണ് ബോധവൽക്കരണം നടത്തിവരുന്നത്.
Next Story




