- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നാണ് സർജറി, പ്രാർത്ഥനയുണ്ടാകണം; ഓപ്പറേഷൻ തിയറ്ററിൽ കയറുന്നതിന് മുമ്പുള്ള ചിത്രം പങ്കുവെച്ച് സൗഭാഗ്യാ വെങ്കിടേഷ്
സോഷ്യൽ മീഡിയയിലെ താരങ്ങളാണ് സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖറും. കഴിഞ്ഞ ദിവസം താൻ ഒരു സർജറിക്കു വിധേയയാകുന്നുവെന്ന വിവരം സൗഭാഗ്യ ആരാധകരെ അറിയിച്ചിരുന്നു.
ഇപ്പോഴിതാ, സർജറിക്കു കയറും മുമ്പ് പകർത്തിയ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് സൗഭാഗ്യ. ഇന്നാണ് സർജറിയെന്നും എല്ലാവരുടേയും പ്രാർത്ഥനയുണ്ടാകണമെന്നും അങ്ങോട്ട് പോകുമ്പോൾ പിത്തസഞ്ചി ഉണ്ടെന്നും സർജറി കഴിഞ്ഞ് തിരികെ വരുമ്പോൾ പിത്തസഞ്ചി ഉണ്ടാകില്ലെന്നുമാണ് സൗഭാഗ്യ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നു.
കഴിഞ്ഞ മാസം സൗഭാഗ്യയ്ക്കും മകൾ സുദർശനയ്ക്കും ഉൾപ്പടെ വീട്ടിൽ എല്ലാവർക്കും കോവിഡ് ബാധിച്ചിരുന്നു. തന്റെ പനി മാറിത്തുടങ്ങിയപ്പോഴാണ് കുഞ്ഞിനു തുടങ്ങിയതെന്നും ഡോക്ടറുമായി ബന്ധപ്പെട്ട് കുഞ്ഞിനു വേണ്ട ശുശ്രൂഷകൾ നൽകിയതായും സൗഭാഗ്യ പറഞ്ഞിരുന്നു. പക്ഷേ കുഞ്ഞിനു പനി ബാധിച്ചതോടെ എല്ലാവരും ഒന്നു ഭയന്നിരുന്നു. എന്നാൽ ഭാഗ്യം കൊണ്ട് വലിയ കുഴപ്പങ്ങളൊന്നുമുണ്ടായില്ലെന്നും വിഡിയോ പങ്കുവച്ച് സൗഭാഗ്യ പറഞ്ഞിരുന്നു.