- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ കലഹത്തെ തുടർന്ന് തീകൊളുത്തി ആത്മഹത്യ; നിഷയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ മകന് ഗുരുതര പരിക്ക്; നേര്യമംഗലം സെറ്റിൽമെന്റ് കോളനിയിലെ മരണത്തിൽ പൊലീസ് അന്വേഷണം
കോതമംഗലം: സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. രക്ഷയ്ക്കാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ യുവാവ് അതീവ ഗുരുതരാവസ്ഥയിലായി. ഇന്നലെ വൈകിട്ട് 5 മണിയോടെ നേര്യമംഗലത്ത് സെറ്റിൽമെന്റ് കോളനി (തലയ്ക്കൽ ചന്തു കോളനി )യിലെ അറയ്ക്കപറമ്പിൽ ഷാജിയുടെ ഭാര്യ നിഷ (45)യാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന നിഷ രാത്രി വൈകി മരിച്ചു. നിഷയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇവരുടെ ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ മകൻ രാജേഷിനും(25) സാരമായി പൊള്ളലേറ്റിരുന്നു.നിഷയ്ക്കൊപ്പം ഇയാളെയും കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രാജേഷിന്റെ നില അതീവഗുരുതരമായി തുടരുകയാണ്.കുടുംബ കലഹമാണ് നിഷ ആത്മഹത്യചെയ്യാൻ തീരുമാനിച്ചതിന് പിന്നിലെന്നാണ് ആയൽവാസികൾ വ്യക്തമാക്കുന്നത്. ഇന്നലെ ഉച്ചയോടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് നിഷ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്നും അയൽവാസികൾ ഇടപെട്ട് പിൻതിരിപ്പിക്കുകയായിരുന്നെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
ഷാജിയും നിഷയും തമ്മിൽ വഴക്ക് പതിവായിരുന്നു. അതിനാൽ ഇവരുടെ വീട്ടിൽ ഒച്ചപ്പാടുകൾ ഉണ്ടായാലും ആരും കാര്യമാക്കാറില്ല. അതുകൊണ്ടുതന്നെ ഇന്നലെ നിഷ ആത്മഹത്യയ്ക്ക് തുനിഞ്ഞതിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് അയൽവാസികൾക്കോ ബന്ധുക്കൾക്കോ കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല.
രാജേഷിന് രക്ഷാശ്രമത്തിനിടെയാണ് പൊള്ളലേറ്റത് എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.നിഷ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചപ്പോൾ രാജേഷ് തടയാൻ ശ്രമിച്ചിണ്ടാവുമെന്നും ഈ സമയം ഇയാളുടെ ദേഹത്തും മണ്ണെണ്ണ വീണിരിക്കാമെന്നും ഇതാണ് ഗുരുതരമായി പൊള്ളൽ ഏൽക്കുന്നതിന് ഇടയാക്കിയെതെന്നുമാണ് നാട്ടുകാരുടെ സംശയം. സംഭവത്തിൽ ഊന്നുകൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മറുനാടന് മലയാളി ലേഖകന്.